Your Image Description Your Image Description

2025 ഫെബ്രുവരി ആദ്യത്തെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 15,000 രൂപയില്‍ താഴെ വിലയില്‍ വാങ്ങാന്‍ കഴിയുന്ന നാല് മികച്ച 5ജി മൊബൈല്‍ ഫോണുകള്‍ പരിചയപ്പെടാം.

സിഎംഎഫ് ഫോണ്‍ 1

15,000 രൂപയില്‍ താഴെ വിലയില്‍ മികച്ച ഫീച്ചറുകളോടെ ഇന്ത്യയില്‍ ലഭ്യമാവുന്ന ഒരു ഫോണാണിത് . സ്വാപ് ചെയ്യാവുന്ന ബാക്ക്‌ കവര്‍, മള്‍ട്ടിടാസ്‌കിംഗും അടിസ്ഥാന ഗെയിമിംഗും സാധ്യമാകുന്ന മീഡിയടെക് ഡൈമന്‍സിറ്റി 7300 ചിപ്പ്, 6.67 ഇഞ്ച് സൂപ്പര്‍ AMOLED ഡിസ്പ്ലെ, 50 എംപി പ്രധാന ക്യാമറ, 5000 എംഎഎച്ച് ബാറ്ററി എന്നിവ പ്രത്യേകതകളാണ്.

പോക്കോ എം7 പ്രോ 5ജി

120Hz റിഫ്രഷ് റേറ്റിലുള്ള 6.67 ഇഞ്ച് ഫുള്‍ എച്ച്‌ഡി+ അമോൾഡ് ഡിസ്പ്ലെ, മീഡിയടെക് ഡൈമന്‍സിറ്റി 7025 അള്‍ട്ര പ്രൊസസര്‍, മള്‍ട്ടിടാസ്കിംഗും സാധാരണ ഗെയിമിംഗും സാധ്യമാകുന്ന 8 ജിബി വരെ റാം, 50 എംപി പ്രധാന ക്യാമറ, 20 എംപി സെല്‍ഫി ക്യാമറ, 5110 എംഎഎച്ച് ബാറ്ററി, 45 വാട്സ് ഫാസ്റ്റ് ചാര്‍ജിംഗ്, ഹൈപ്പര്‍ഒഎസ്, ആന്‍ഡ്രോയ്ഡ് 14 എന്നിവ പോക്കോ എം7 പ്രോ 5ജിയുടെ പ്രധാന സവിശേഷതകള്‍.

Also Read: പുതിയ വാട്‌സ്ആപ്പ് ഫീച്ചർ വരുന്നു; സ്വകാര്യ ചാറ്റുകളിൽ ഇവന്‍റുകൾ ഷെഡ്യൂൾ ചെയ്യാം

റെഡ്മി 13 5ജി

റെഡ്മി 12 5ജിയില്‍ നിന്ന് ഏറെ അപ്‌ഡേറ്റുകളോടെയാണ് റെഡ്‌മി 13 5ജി എത്തിയത്. 120Hz എല്‍സിഡി ഡിസ്പ്ലെ സ്മൂത്തായ സ്കോളിംഗും ഗെയിമിംഗും നല്‍കുന്നു. 108 എംപി പ്രധാന ക്യാമറയാണ് വലിയ ആകര്‍ഷണം. 5,000 എംഎഎച്ച് ബാറ്ററി, 33 വാട്സ് ചാര്‍ജര്‍, ആന്‍ഡ്രോയ്ഡ് 14 അടിസ്ഥാനത്തിലുള്ള ഹൈപ്പര്‍ഒഎസ് എന്നിവയുള്ള റെഡ്മി 13 ഉം മികച്ച പെര്‍ഫോര്‍മന്‍സ് നല്‍കുന്ന ഫോണാണ്.

മോട്ടോ ജി64 5ജി

മികച്ച അനുഭവം നല്‍കുന്ന ഫോണാണ് ലക്ഷ്യമെങ്കില്‍ മോട്ടോറോള ജി64 5ജി നല്ലൊരു ഓപ്ഷനാണ്. മീഡിയടെക് ഡൈമന്‍സിറ്റി 7025 ചിപ്പിലാണ് നിര്‍മാണം. ദിവസം മുഴുവന്‍ ചാര്‍ജ് നല്‍കാന്‍ കഴിവുള്ള 6000 എംഎഎച്ചിന്‍റെ കരുത്തുറ്റ ബാറ്ററിയാണ് മറ്റൊരു പ്രധാന സവിശേഷത.

Leave a Reply

Your email address will not be published. Required fields are marked *