Your Image Description Your Image Description
Your Image Alt Text

കണ്ണൂർ പാപ്പിനിശ്ശേരിയിൽ കഞ്ചാവ് വില്പനക്കാരനെ എക്സൈസ് പിടികൂടി. ആന്ധ്രയിൽ നിന്ന് കിലോ കണക്കിന് കഞ്ചാവ് കേരളത്തിൽ എത്തിച്ചു വില്പന നടത്തുന്ന മടക്കര സ്വദേശി നവാസ് പി.പി യാണ് അറസ്റ്റിലായത്. ഓപ്പിയം കൈവശം വച്ചതിന് ഇയാൾക്കെതിരെ മുൻപ് കേസ് എടുത്തിട്ടുണ്ട്. ആ കേസിന്റെ വിചാരണ നടന്നു വരികെയാണ് പ്രതി വീണ്ടും പിടിയിലായത്. NDPS നിയമപ്രകാരം, ഒരേ കുറ്റം ആവർത്തിച്ചാൽ, ഇരട്ടി ശിക്ഷ വിധിക്കുവാൻ കോടതിക്ക് കഴിയും.

എക്സൈസ് ഇൻസ്പെക്ടർ എബി തോമസും പാർട്ടിയും പാപ്പിനിശ്ശേരിയിൽ വച്ച് ബൈക്കിൽ വന്ന പ്രതിയെ പിടികൂടുമ്പോൾ 3.15 കിലോഗ്രാം കഞ്ചാവ് പ്രതിയുടെ കൈവശം ഉണ്ടായിരുന്നു. പാർട്ടിയിൽ അസി.എക്സൈസ് ഇൻപെക്ടർ ഗ്രേഡ് സന്തോഷ് തുണോളി, പ്രിവൻറിവ് ഓഫിസർ സജിത്ത് കുമാർ പി.എം.കെ, പ്രിവൻ്റീവ് ഓഫിസർ ഗ്രേഡ് ശ്രീകുമാർ .വി.പി, പങ്കജാഷൻ.സി, രജിരാഗ്.പി പി,സീനിയർ എക്സൈസ് ഡ്രൈവർ ഇസ്മയിൽ.കെ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *