Your Image Description Your Image Description

ന്യൂഡല്‍ഹി: വ്യക്തികളുടെ സ്വകാര്യതയും മാന്യതയും ഉറപ്പു വരുത്താന്‍ കോടതികള്‍ക്കു ബാധ്യതയുണ്ടെന്ന് സുപ്രീംകോടതി. ഇതിന്റെ അടിസ്ഥാനത്തിൽ പിതൃത്വം തെളിയിക്കാനുള്ള ഡിഎന്‍എ പരിശോധനയ്ക്ക് ഉത്തരവിടുമ്പോള്‍ സ്വകാര്യത കൂടി കോടതികള്‍ കണക്കിലെടുക്കണമെന്ന് സുപ്രീംകോടതി.

ജൈവിക പിതാവിനെ കണ്ടെത്തുന്നതിനായി കൊച്ചി സ്വദേശിയായ യുവാവ് ഡിഎന്‍എ പരിശോധന നടത്തണമെന്ന ആവശ്യവുമായി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ യുവാവിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. ഡിഎന്‍എ പരിശോധന നടത്തിയ ശേഷം ജൈവീക പിതാവല്ലെന്ന് കണ്ടെത്തിയാല്‍ ആ വ്യക്തിക്ക് ഉണ്ടാകുന്ന സാമൂഹികമായ അപമാനം കോടതി ചൂണ്ടിക്കാട്ടി. ഡിഎന്‍എ പരിശോധനകള്‍ക്ക് കോടതി ഉത്തരവിടുമ്പോള്‍ പിതാവ് ആരാണെന്ന് അറിയാനുള്ള കുട്ടിയുടെ നിയമപരമായ അവകാശം കണക്കിലെടുക്കുന്നതിനോടൊപ്പം ഇതുമായി ബന്ധപ്പെട്ട എല്ലാവരുടേയും സ്വകാര്യതയും കണക്കിലെടുക്കണമെന്നും കോടതി പറഞ്ഞു. ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജ്വല്‍ ഭുയാന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി.

Leave a Reply

Your email address will not be published. Required fields are marked *