Your Image Description Your Image Description

ലഖ്‌നൗ: തിരക്ക് കൂടി വരുന്ന സാഹചര്യത്തിൽ മഹാ കുംഭമേളയ്‌ക്കെത്തുന്ന ഭക്തര്‍ സ്വയം അച്ചടക്കം പാലിക്കണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തിരക്കൊഴിവാക്കാന്‍ സര്‍ക്കാരുമായി സഹകരിക്കണം. ഒപ്പം ഏറ്റവും അടുത്തുള്ള ഘട്ടില്‍ മാത്രം സ്‌നാനം നടത്താന്‍ ശ്രമിക്കണം എല്ലാവരും സംഗമത്തിലേക്ക് പോയി സ്‌നാനം ചെയ്യാന്‍ ശ്രമിക്കരുതെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു.

ഒരു തരത്തിലുള്ള വ്യാജ പ്രചാരണങ്ങളും ചെവികൊള്ളരുത്. ഔദ്യോഗിക സര്‍ക്കാര്‍ അറിയിപ്പുകളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും മാത്രം അനുസരിക്കണമെന്നും യോഗി ആവശ്യപ്പെട്ടു. സംഗമ സ്ഥലത്തെ തിരക്ക് ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. ഇതിനായുള്ള നിയന്ത്രണങ്ങളുമായി സഹകരിക്കണം. മൗനി അമാവാസിയുമായി ബന്ധപ്പെട്ട് അഭൂതപൂര്‍വമായ തിരക്കാണ് കുംഭമേളയില്‍ അനുഭവപ്പെടുന്നത്.
ദശലക്ഷക്കണക്കിന്ന ഭക്തരാണ് ഒഴുകി എത്തിക്കൊണ്ടിരിക്കുന്നത്. എല്ലാ സ്‌നാന ഘട്ടുകളിലും സുരക്ഷിതമായി സ്‌നാനം നടത്താനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. അങ്ങനെ അടുത്തുള്ള ഘട്ടുകളില്‍ നിന്ന് സ്‌നാനം നടത്തിയാല്‍ സംഗമ ഘട്ടിലെ തിരക്ക് നിയന്ത്രിക്കാനാകും. തീര്‍ത്ഥാടനത്തിന് എത്തിയ ഭക്തര്‍ ജാഗ്രതയും ആത്മനിയന്ത്രണവും പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

12 കോടിയിലധികം ഭക്തര്‍ പ്രയാഗ്രാജില്‍ ഉണ്ട്. ഇത്രയും വലിയ ജനക്കൂട്ടത്തെ നിയന്ത്രിക്കുക എന്നത് ഒരു വെല്ലുവിളി നിറഞ്ഞ കാര്യമാണ്. ലക്ഷക്കണക്കിന് സന്യാസിമാരും അവരുടെ അനുയായികളും കൂടെയുണ്ട്, എല്ലാ ഭക്തരുടെയും സുരക്ഷ ഉറപ്പാക്കുന്നത് ഞങ്ങളുടെ ഉത്തരവാദിത്തമാണെന്നും യോഗി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *