റിയാദ്: ഡ്രോണുകള്‍ ഉപയോഗിച്ചുള്ള ഡെലിവെറി സേവനത്തിന് ആദ്യമായി സൗദി അറേബ്യയില്‍അനുമതി. ഡെലിവറി സേവനം നല്‍കുന്ന അമേരിക്കന്‍ കമ്പനിയായ മാര്‍നെറ്റിനാണ് ലൈസന്‍സ് അനുവദിച്ചത്. ഈ വര്‍ഷം അവസാനത്തോടെ സേവനം തുടങ്ങാനാണ് പദ്ധതി. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക കേന്ദ്രങ്ങളില്‍ നിന്നുള്ള നടപടികള്‍ പൂര്‍ത്തിയായി.
എം-2 ഇനത്തില്‍ പെട്ട ഡ്രോണുകളിലായിരിക്കും സേവനം. ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ ഇത്തരം ഡ്രോണുകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷമാണ് മാര്‍നെറ്റ് ഡെലിവറി മേഖലയിലേക്ക് പ്രവേശിച്ചത്. അമേരിക്കയിലെ സിലിക്കണ്‍ വാലിയിലായിരുന്നു സേവനം. വേഗതയേറിയതും ചെലവ് കുറഞ്ഞതും പരിസ്ഥിതി സൗഹാര്‍ദ്ദ പരവുമായിരിക്കും പുതിയ സംവിധാനം. ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് ഇത്തരം പദ്ധതികള്‍.