Your Image Description Your Image Description

കൊച്ചി: സംരംഭകരെ ബാങ്കിങ് പിന്തുണ നൽകി ശാക്തീകരിക്കുന്നതിന് സൗത്ത് ഇന്ത്യൻ ബാങ്ക് ബിസിനസ്, കോർപറേറ്റ് സ്റ്റാർട്ടപ്പ് കറണ്ട് അക്കൗണ്ടുകൾ അവതരിപ്പിച്ചു. സംരംഭം തുടങ്ങി മൂന്ന് വർഷത്തിനുള്ളിൽ ഈ അക്കൗണ്ടുകൾ തുടങ്ങാം. സംരംഭങ്ങൾക്ക് ആവശ്യമായ ബാങ്കിങ് സേവനങ്ങൾ നൽകുകയാണ് സ്റ്റാർട്ടപ്പ് കറണ്ട് അക്കൗണ്ടുകൾ വഴി ചെയ്യുന്നത്.

പ്രൈവറ്റ്- പബ്ലിക് ലിമിറ്റഡ് കമ്പനികൾ, ഏകാംഗ കമ്പനികൾ, ലിമിറ്റഡ് ലയബിലിറ്റി പാർട്ണർഷിപുകൾ എന്നിങ്ങനെയുള്ളവ നേരിടുന്ന ബാങ്കിങ് ആവശ്യങ്ങൾക്ക് ഈ കറണ്ട് അക്കൗണ്ടുകൾ വഴി പരിഹാരം കാണാം. സംരംഭകർക്ക് അനുയോജ്യമായ വിധത്തിലാണ് അക്കൗണ്ടുകൾ രൂപപ്പെടുത്തിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *