Your Image Description Your Image Description

രോഹിത് ശർമ്മ, മധ്യനിര ബാറ്റർ ശ്രേയസ് അയ്യർ എന്നിവർക്കെതിരെ വിമർശനവുമായി മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കർ. മോശം ഫോമിൽ കളിക്കുന്ന രോഹിത് ശർമ്മ രഞ്ജിയിലും അത് തന്നെ തുടർന്നു. മണിക്കൂറുകൾ ബാറ്റ് വീശാൻ അദ്ദേഹത്തിന് സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. രോഹിത് മാത്രമല്ല മുംബൈ ടോപ് ഓർഡറിലെ ബാറ്റിങ്ങിലെ എല്ലാവരും പരാജയമായിരുന്നെന്നും ഗവാസ്കർ പറഞ്ഞു. മികച്ച ബാറ്റിങ് കാഴ്ചവെച്ച ശർദുൽ ഠാക്കൂർ, താനുഷ് കൊട്ടിയൻ എന്നിവരെ ഗവാസ്കർ പ്രശംസിച്ചു.

റൺസ് നേടാനായി കളിക്കുന്ന ഓൾ ഔട്ട് അഗ്രസീവ് ബാറ്റിങ് രീതിയുടെ മറ്റൊരു വിപത്താണ് മുംബൈയുടെ ബാറ്റിങ്ങിൽ കണ്ടത്. ഫ്ലാറ്റ് പിച്ചുകളിൽ അത് നടന്നേക്കാം. ബോൾ എന്തെങ്കിലും ചെയ്യുന്ന പിച്ചുകളിൽ റൺ കണ്ടെത്താൻ മികച്ച സാങ്കേതിക മികവ് വേണം. ഓസ്ട്രേലിയയിൽ നടന്ന ബോർഡർ ഗവാസ്കർ ട്രോഫിയിലെ സിഡ്നിയിൽ നടന്ന അവസാന ടെസ്റ്റിലും ഇന്ത്യ തോറ്റത് ഇക്കാരണം കൊണ്ടാണെന്നും ഗവാസ്കർ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *