Your Image Description Your Image Description

രാജ്യത്തെ ആദ്യ പഞ്ചനക്ഷത്ര ആഡംബര ട്രെയിനായ ‘ഡ്രീം ഓഫ് ദി ഡെസേർട്ട്’ ട്രെയിനിന്‍റെ അന്തിമ രൂപരേഖ ഔദ്യോഗികമായി പുറത്തിറക്കി സൗദി അറേബ്യ. ഇറ്റാലിയൻ പ്രധാനമന്ത്രിയുടെ സൗദി സന്ദർശനത്തോടനുബന്ധിച്ചാണ് പ്രഖ്യാപനം.

സൗദി അറേബ്യയുടെ സാംസ്കാരിക പൈതൃകവും ആധുനിക പുരോഗതിയും സമന്വയിപ്പിച്ചുകൊണ്ട് മേഖലയിലെ ആഡംബര റെയിൽ യാത്രയെ മെച്ചപ്പെടുത്തുന്ന സുപ്രധാനമായ ഒരു ചുവടുവെപ്പാണ് ഈ ട്രെയിൻ. റിയാദിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നോർത്തേൺ റെയിൽവേ മേഖലയിലൂടെ സഞ്ചരിക്കും. പതിനാല് ബോഗികളിലായി 34 ആഡംബര സ്യൂട്ടുകൾ ഉൾക്കൊള്ളുന്ന ഈ ട്രെയിൻ അതിഥികൾക്ക് വേറിട്ട അനുഭവം നൽകും.

ഇറ്റാലിയൻ ഡിസൈൻ കമ്പനിയുമായുള്ള പങ്കാളിത്തത്തിന്‍റെയും സാംസ്കാരിക മന്ത്രാലയം, സൗദി ടൂറിസം അതോറിറ്റി, ഡെവലപ്മെന്റ് അതോറിറ്റീസ് സപ്പോർട്ട് സെന്റർ എന്നിവയുമായുള്ള സഹകരണത്തിന്‍റെയും ഫലമാണ് ട്രെയിൻ രൂപകൽപന. ആഗോള ലോജിസ്റ്റിക്സ് ഹബ് എന്ന നിലയിൽ സൗദി അറേബ്യയുടെ സ്ഥാനം വർധിപ്പിക്കുന്ന സംയോജിത റെയിൽവേ ശൃംഖല വികസിപ്പിക്കാൻ ദേശീയ ഗതാഗത, ലോജിസ്റ്റിക്സ് ലക്ഷ്യമിടുന്നതായി ഗതാഗത, ലോജിസ്റ്റിക്സ് സർവീസ് മന്ത്രിയും സൗദി അറേബ്യ റെയിൽവെയ്സ് ഡയറക്ടർ ബോർഡ് ചെയർമാനുമായ സ്വാലിഹ് അൽജാസിർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *