Your Image Description Your Image Description

കോ​ഴി​ക്കോ​ട്: കൊ​യി​ലാ​ണ്ടി​യി​ൽ സ്കൂ​ട്ട​ർ മോ​ഷ​ണ കേ​സി​ലെ പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വ​ട​ക​ര എ​ട​ക്കാ​ട് സ്വ​ദേ​ശി മാ​വി​ളി​ച്ചി​ക്ക​ണ്ടി സൂ​ര്യ​നെ(24) ആ​ണ് പിടിയിലായത്.

മാ​ഹി റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​ന്‍ പ​രി​സ​ര​ത്ത് നി​ര്‍​ത്തി​യി​ട്ട സ്‌​കൂ​ട്ട​ര്‍ മോ​ഷ്ടി​ച്ച കേ​സി​ലാ​ണ് സൂ​ര്യ​ൻ അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ ഡി​സം​ബ​ര്‍ ആ​റി​നാ​ണ് ന്യൂ​മാ​ഹി സ്വ​ദേ​ശി​യാ​യ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര​ന്‍റെ സ്‌​കൂ​ട്ട​ര്‍ സൂ​ര്യ​ന്‍ മോ​ഷ്ടി​ച്ച​ത്. തു​ട​ര്‍​ന്ന് സ്‌​കൂ​ട്ട​ര്‍ ഉ​ട​മ ചോ​മ്പാ​ല പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു.

എ​സ്‌​ഐ മ​നീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണം ന​ട​ന്നു​കൊ​ണ്ടി​രി​ക്കെ​യാ​ണ് കൊ​യി​ലാ​ണ്ടി​യി​ല്‍ വ​ച്ച് സൂ​ര്യ​നെ കൊ​യി​ലാ​ണ്ടി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​തേ സ്‌​കൂ​ട്ട​റി​ല്‍ മോ​ഷ്ടി​ച്ച ബാ​റ്റ​റി​യു​മാ​യി സ​ഞ്ച​രി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ഇ​യാ​ള്‍ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Leave a Reply

Your email address will not be published. Required fields are marked *