Your Image Description Your Image Description

അടുക്കളയില്‍ പാത്രം കഴുകുന്നതു മുതല്‍ പാചകം ചെയ്ത സ്ഥലം ക്ലീൻ ചെയ്യുന്നതിന് വരെ സ്‌പഞ്ചാണ് ഉപയോഗിച്ചു വരുന്നത്. ഈ സ്‌പഞ്ചുകളിലെ വ്യത്യസ്ത നിറങ്ങള്‍ എന്തുകൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ? സ്പഞ്ചുകളുടെ കളർ കോഡിംഗ് അനുസരിച്ചാണ് അടുക്കള വ്യത്തിയാക്കുന്നത്. പാത്രങ്ങള്‍, പാചകം ചെയ്യുന്ന ഭാഗങ്ങള്‍ തുടങ്ങിയവ വൃത്തിയാക്കുന്നതിനായി ശരിയായ സ്പഞ്ച് തിരഞ്ഞെടുക്കേണ്ടതുണ്ട്. ഇത്തരത്തില്‍ സ്‌പഞ്ചുകള്‍ ഉപയോഗിക്കുമ്പോള്‍ അതിന്റെ കളര്‍ കോഡ് തിരഞ്ഞെടുക്കുന്നതിലൂടെ ശരിയായ രീതിയില്‍ വൃത്തിയാക്കാന്‍ സാധിക്കും. അടുക്കള വൃത്തിയാക്കുന്നതിനായി പൊതുവെ ഉപയോഗിക്കുന്നതാണ് മഞ്ഞ നിറത്തിലുള്ള സ്‌പഞ്ച്. പച്ച നിറത്തിലുള്ള പാഡുകള്‍ കടുത്ത കറകള്‍ കളയുന്നതിനായി ഉപയോഗിക്കുന്നു. ഇത് അകത്തും പുറം ഭാഗത്തും സ്‌ക്രബ് ചെയ്യാനായി ഉപയോഗിക്കും. വെള്ളയോ ഇളം നിറമോ ഉള്ളവ ഗ്ലാസുകൊണ്ടുള്ള ഉപകരണങ്ങള്‍, പോറല്‍ ഏല്‍ക്കാന്‍ സാധ്യതയുള്ള മൃദുവായ പ്രതലങ്ങളുള്ള അടുക്കള ഉപകരണങ്ങളും വൃത്തിയാക്കാനായി ഉപയോഗിക്കുന്നു.

സിങ്ക്, കട്ടിംഗ് ബോര്‍ഡുകള്‍ പോലുള്ള ഉയര്‍ന്ന ബാക്ടീരിയ സാധ്യതയുള്ള ഭാഗങ്ങള്‍ വൃത്തിയാക്കാനാണ് പിങ്ക് അല്ലെങ്കില്‍ ചുവപ്പ് നിറത്തിലുള്ള സ്പഞ്ച് ഉപയോഗിക്കുന്നത്. സ്‌പഞ്ചിൻ്റെ നിറത്തിന് അതിൻ്റെ മെറ്റീരിയലിലും ഉരച്ചിലിൻ്റെ അളവ് സൂചിപ്പിക്കാൻ കഴിയുമെന്ന് ബാനർജി പറഞ്ഞു. ഗ്രീൻ സ്‌ക്രബ്ബിംഗ് പാഡുകൾ വളരെ ഉരച്ചിലുകളുള്ളതും കനത്ത ശുചീകരണത്തിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്നതുമാണ്. കഠിനമായ കറകൾ കളയാൻ ഇതുപയോ​ഗിക്കുന്നു. വെള്ളയോ ഇളം നിറമോ ഉള്ള പാഡുകൾ ഉരച്ചിലുകളില്ലാത്തതും നോൺ-സ്റ്റിക്ക് കുക്കർ പോലുള്ള അതിലോലമായ പ്രതലങ്ങളിൽ ഉപയോ​ഗിക്കാനാണ്. പച്ച കളറിൽ സ്ക്രെബ് പാഡുള്ള മഞ്ഞ നിറത്തിലുള്ള സ്പഞ്ചാണ് കൂടുതലായി ഉപയോ​ഗത്തിലുള്ളത്. മലിനീകരണ സാധ്യത തടയുന്നതിന് വ്യത്യസ്ത പ്രതലങ്ങളിൽ ഒരേ സ്പഞ്ച് ഉപയോഗിക്കുന്നത് ഒഴിവാക്കുക.

Leave a Reply

Your email address will not be published. Required fields are marked *