Your Image Description Your Image Description

പ്രേക്ഷകർ ആവശ്യത്തോടെ കാത്തിരിക്കുന്ന ദളപതി വിജയ്യുടെ അവസാന ചിത്രമായ ജന നായകന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. ചാട്ടവാര്‍ ചുഴറ്റി ചിരിച്ചുകൊണ്ട് നില്‍ക്കുന്ന വിജയ് ആണ് പോസ്റ്ററിലുള്ളത്. ‘നാന്‍ ആണൈ ഇട്ടാല്‍..’ എന്ന ചെറു ക്യാപ്ഷനും ഇതില്‍ നല്‍കിയിട്ടുണ്ട്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റില്‍ ഇന്ന് രാവിലെ ആയിരുന്നു പുറത്തുവിട്ടത്.

രാഷ്ട്രീയ പ്രവേശനത്തിന് പിന്നാലെ പ്രഖ്യാപിക്കപ്പെട്ട വിജയ് ചിത്രമാണ് ജന നായകന്‍. നടന്റെ കരിയറിലെ അറുപത്തി ഒന്‍പതാമത്തെ ചിത്രം എന്ന പ്രത്യേകതയും ചിത്രത്തിന് ഉണ്ട്. പ്രഖ്യാപനം മുതല്‍ ശ്രദ്ധിക്കപ്പെട്ട ചിത്രം രാഷ്ട്രീയ പശ്ചാത്തലത്തില്‍ ഉള്ളതാണെന്ന് ഫസ്റ്റ് ലുക്കില്‍ നിന്നും വ്യക്തമായിരുന്നു. അനിരുദ്ധ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

ബോബി ഡിയോള്‍, പൂജാഹെഡ്‌ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോന്‍, നരേന്‍, പ്രിയാമണി, മമിതാ തുടങ്ങി വമ്പന്‍ താരനിര ജന നായകന്‍ എന്ന ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. കലാ മൂല്യമുള്ളതും നിലവാരമുള്ളതുമായ സിനിമകള്‍ നിര്‍മിച്ച വെങ്കട്ട് കെ നാരായണ ആണ് കെ വി എന്‍ പ്രൊഡക്ഷന്റെ പേരില്‍ ജനനായകന്‍ നിര്‍മിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എന്‍ കെയുമാണ് സഹനിര്‍മാണം.

ഛായാഗ്രഹണം സത്യന്‍ സൂര്യന്‍, ആക്ഷന്‍ അനില്‍ അരശ്, ആര്‍ട്ട് : വി സെല്‍വ കുമാര്‍, കൊറിയോഗ്രാഫി ശേഖര്‍, സുധന്‍, ലിറിക്‌സ് അറിവ്, കോസ്റ്റിയൂം പല്ലവി സിംഗ്, പബ്ലിസിറ്റി ഡിസൈനര്‍ ഗോപി പ്രസന്ന, മേക്കപ്പ് നാഗരാജ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വീര ശങ്കര്‍, പി ആര്‍ ഓ ആന്‍ഡ് മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്റ് പ്രതീഷ് ശേഖര്‍ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

Leave a Reply

Your email address will not be published. Required fields are marked *