Your Image Description Your Image Description

മുംബൈ: ബോളിവുഡ് നടൻ സെയ്ഫ് അലിഖാന് അതിവേഗത്തിൽ ഇൻഷുറൻസ് അനുവദിച്ചതിൽ ആശങ്ക ഉന്നയിച്ച് അസോസിയേഷൻ ഓഫ് മെഡിക്കൽ കൺസൾട്ടന്റ്സ് (എ.എം.സി.). അപേക്ഷ സമർപ്പിച്ച് മണിക്കൂറുകൾക്കം ക്ലെയിം അനുവദിച്ചതിൽ ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി അന്വേഷണം നടത്തണമെന്നും എ.എം.സി. ആവശ്യപ്പെട്ടു.

ഒരിക്കലും ഇത്ര വേഗത്തിൽ
സാധാരണക്കാർക്ക് ക്ലെയിമുകൾ ലഭിക്കാറില്ല. ഈ രീതിയിൽ ക്ലെയിം അനുവദിക്കുന്നതോടെ ഉന്നതർക്കും സെലിബ്രിറ്റികൾക്കും കൃത്യമായ ചികിത്സ ലഭ്യമാകുന്നു. ഇത് ആരോഗ്യ ഇൻഷുറൻസ് സംവിധാനത്തിൽ അസമത്വമുണ്ടാക്കുന്നുവെന്നും ഇൻഷുറൻസ് റെഗുലേറ്ററി അതോറിറ്റിക്ക് അയച്ച് കത്തിൽ എ.എം.സി. ചൂണ്ടിക്കാട്ടുന്നു.

ജനുവരി 16-നായിരുന്നു മുംബൈ ബാന്ദ്ര വെസ്റ്റിലെ വസതിയിൽ വെച്ച് സെയ്‌ഫിന് മോഷ്ടാവിന്റെ ആക്രമണത്തിൽ പരിക്കേൽക്കുന്നത് . നടന്റെ കൈയിലും കഴുത്തിലുമായി ആറ് മുറിവുകളുണ്ടായിരുന്നു. തുടർന്ന്, മുംബൈയിലെ ലീലാവതി ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം 35.95 ലക്ഷം രൂപയുടെ മെഡിക്ലെയിം ആവശ്യപ്പെട്ടതിൽ 25 ലക്ഷം രൂപ അതിവേഗത്തിൽ ഇൻഷുറൻസ് കമ്പനി അനുവദിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *