Your Image Description Your Image Description

ചില ഭക്ഷണങ്ങള്‍ പതിവായി ശീലമാക്കിയാല്‍ മുഖത്തുണ്ടാകുന്ന ചുളിവുകളും വരകളും ഒരു പരിധി വരെ പരിഹരിക്കാവുന്നതാണ്. ചര്‍മ്മത്തെ ആരോഗ്യത്തോടെ നിലനിര്‍ത്തുന്നതിന് പതിവായി ഏതെല്ലാം ഭക്ഷണങ്ങള്‍ കഴിക്കണമെന്ന് നോക്കാം..

നട്‌സ്
നട്‌സ് പോഷകങ്ങളുടെ കലവറ ആയതിനാല്‍ തന്നെ ഇവ കഴിക്കുന്നത് ഏറെ നല്ലതാണ്. ആരോഗ്യകരമായ കൊഴുപ്പുകള്‍, വൈറ്റമിന്‍ ഇ, ആന്റി ഓക്‌സിഡന്റുകള്‍ തുടങ്ങിയ നട്‌സില്‍ അടങ്ങിയിട്ടുണ്ട്. ഇവ ചര്‍മ്മത്തിന്റെ എല്ലാ പ്രശ്‌നങ്ങളെയും പരിഹരിക്കുന്നതിന് സഹായിക്കും.

അവക്കാഡോ
അവക്കാഡോ കഴിക്കുന്നത് ചര്‍മ്മത്തിനും മുടിയുടെ ആരോഗ്യത്തിനും നല്ലതാണ്. വൈറ്റമിന്‍ ഇ, ഒമേഗ 3 കൊഴുപ്പ് അമ്ലങ്ങള്‍ എന്നിവ അടങ്ങിയിട്ടുള്ള അവക്കാഡോ ചര്‍മ്മം മൃദുവാക്കാന്‍ സഹായിക്കും.

ബെറീസ്
ബെറീസില്‍ അടങ്ങിയിട്ടുള്ള പോഷകങ്ങള്‍ ചര്‍മ്മത്തിന് ഗുണകരമാണ്. ബെറീസില്‍ അടങ്ങിയ ആന്റി ഓക്‌സിഡന്റുകള്‍ ചര്‍മ്മത്തിലെ ഫ്രീ റാഡിക്കലുകള്‍ മൂലമുണ്ടാകുന്ന പ്രശ്‌നങ്ങളെ ഇല്ലാതാക്കി ആരോഗ്യത്തോടെ ഇരിക്കാന്‍ സഹായിക്കുന്നു.

ഇലക്കറികള്‍
പോഷകത്തിന്റെ ഉറവിടമായ ഇലക്കറികള്‍ ചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്തുന്നു. ഇവയില്‍ അടങ്ങിയ വൈറ്റമിന്‍ എ, സി, കെ എന്നിവ ചര്‍മ്മത്തില്‍ രക്തയോട്ടം കൂട്ടി തിളക്കം വര്‍ധിപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *