Your Image Description Your Image Description

തിരുവനന്തപുരം: തിങ്കളാഴ്ച മുതല്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ കടയടപ്പു സമരവുമായി മുന്നോട്ടു പോകുമെന്ന് റേഷൻ വ്യാപാരികള്‍, മന്ത്രിമാരുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് ജനുവരി 27 മുതല്‍ സമരവുമായി മുന്നോട്ടു പോകുമെന്ന് വ്യാപാരികള്‍ വ്യക്തമാക്കിയത്.

സാമ്പത്തിക പ്രതിസന്ധി കാരണം കമ്മിഷൻ വർദ്ധിപ്പിക്കാൻ കഴിയില്ലെന്ന് മന്ത്രി ജി.ആ‍ർ. അനില്‍ ചർച്ചയില്‍ അറിയിച്ചു. വേതന പരിഷ്കരണ കമ്മിറ്റിയുടെ ശുപാർശകള്‍ റേഷൻ വ്യാപാരികളുമായി ചർച്ച ചെയ്യാമെന്നും മന്ത്രി പറഞ്ഞു. സമരത്തില്‍ നിന്ന് പിൻമാറണമെന്ന് മന്ത്രിമാർ ആവശ്യപ്പെട്ടെങ്കിലും ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ജനുവരി 27 മുതല്‍ സമരവുമായി മുന്നോട്ടു പോകുമെന്ന് വ്യാപാരികള്‍ അറിയിച്ചു.

ധനകാര്യ മന്ത്രി അഞ്ചു മിനിട്ട് പോലും ചർച്ചയില്‍ പങ്കെടുത്തില്ലെന്നും വ്യാപാരികള്‍ കുറ്റപ്പെടുത്തി.വേതന പാക്കേജ് പരിഷ്കരിക്കുക, ക്ഷേമനിധിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് റേഷൻ വ്യാപാരികള്‍ സമരം പ്രഖ്യാപിച്ചിട്ടുള്ളത്. ധനമന്ത്രി കെ.എൻ. ബാലഗോപാല്‍, ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ. അനില്‍ എന്നിവരാണ് വ്യാപാരികളുമായി ചർച്ച നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *