Your Image Description Your Image Description

പ​റ​വൂ​ര്‍: ചേ​ന്ദ​മം​ഗ​ലം പേ​രേ​പ്പാ​ട​ത്ത് വീ​ട്ടി​ല്‍​ക​യ​റി ഗൃ​ഹ​നാ​ഥ​ന്‍ ഉ​ള്‍​പ്പെ​ടെ മൂ​ന്നു​പേ​രെ ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി ഋ​തു​വി​ന്‍റെ ക​സ്റ്റ​ഡി കാ​ലാ​വ​ധി ഇ​ന്ന് അ​വ​സാ​നി​ക്കും. രാ​വി​ലെ പ്ര​തി​യെ പ​റ​വൂ​ര്‍ ജു​ഡീ​ഷ​ല്‍ ഒ​ന്നാം ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

കോ​ട​തി അ​ഞ്ച് ദി​വ​സ​ത്തെ ക​സ്റ്റ​ഡി​യാ​ണ് വ​ട​ക്കേ​ക്ക​ര പോ​ലീ​സി​ന് ന​ല്‍​കി​യ​ത്. മൂ​ന്നു​ദി​വ​സം വി​ശ​ദ​മാ​യ ചോ​ദ്യം​ചെ​യ്യ​ലും തി​രി​ച്ച​റി​യ​ലും ന​ട​ന്നു. തു​ട​ർ​ന്ന് വ്യാ​ഴാ​ഴ്ച ഋ​തു​വി​നെ പോ​ലീ​സ് സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യി​രു​ന്നു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സാ​ക്ഷി​മൊ​ഴി​ക​ളും പോ​ലീ​സ് ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്.

17ന് ​ഇ​യാ​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കാ​ന്‍ കൊ​ണ്ടു​വ​ന്ന​പ്പോ​ൾ ജ​ന​രോ​ഷ​മു​യ​ർ​ന്ന​ത് പ​രി​ഗ​ണി​ച്ച് അ​തി​രാ​വി​ലെ​യാ​ണ് തെ​ളി​വെ​ടു​പ്പി​ന് ന​ട​ത്തി​യ​ത്.

Leave a Reply

Your email address will not be published. Required fields are marked *