Your Image Description Your Image Description

കേരളസംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്റെ ആലപ്പുഴ ജില്ലാ കാര്യാലയത്തില്‍ നിന്നും വിവിധയിനത്തിലുള്ള വായ്പ്പകള്‍ കൈപ്പറ്റുകയും തിരിച്ചടവില്‍ വന്ന വീഴ്ചകള്‍ മൂലം ജപ്തിനടപടികള്‍ നേരിടുന്നതും മൂന്ന് വര്‍ഷത്തിന് മേലെ വായ്പ്പാ കുടിശ്ശിക വരുത്തിയിട്ടുള്ളതുമായ കുട്ടനാട്, മാവേലിക്കര താലൂക്കുകളിലെ ഗുണഭോക്താക്കള്‍ക്കായി ജനുവരി 25 ന് ഏകദിന അദാലത്തുകള്‍ നടത്തുന്നു. കുട്ടനാട് താലൂക്കില്‍പ്പെട്ട ഗുണഭോക്താക്കള്‍ക്കായി മങ്കൊമ്പിലെ നെല്ല് ഗവേഷണ കേന്ദ്രത്തിലെ ഓഡിറ്റോറിയത്തില്‍ രാവിലെ പത്തു മണിയ്ക്കും മാവേലിക്കര താലൂക്കിലെ ഗുണഭോക്താക്കള്‍ക്കായി മാവേലിക്കര മിനി സിവില്‍ സ്റ്റേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ അന്നേദിവസം ഉച്ചയ്ക്ക് രണ്ട് മണിയ്ക്കും അദാലത്ത് നടക്കും. കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ കെ കെ ഷാജു, മാനേജിങ് ഡയറക്ടര്‍ വി പി സുബ്രഹ്‌മണ്യന്‍ ബന്ധപ്പെട്ട തഹസില്‍ദാര്‍ എന്നിവര്‍ പങ്കെടുക്കും.

​m

Leave a Reply

Your email address will not be published. Required fields are marked *