Your Image Description Your Image Description

ഹൈ​ദ​രാ​ബാ​ദ്: ഹൈ​ദ​രാ​ബാ​ദി​ൽ ഭാ​ര്യ​യെ വെ​ട്ടി​ക്കൊ​ന്ന​ശേ​ഷം ക​ഷ​ണ​ങ്ങ​ളാ​ക്കി നു​റു​ക്കി പ്ര​ഷ​ർ കു​ക്ക​റി​ൽ വേ​വി​ച്ച് മു​ൻ സൈ​നി​കൻ. കാ​ണാ​താ​യ​തി​നെ​ത്തു​ട​ർ​ന്നു യു​വ​തി​യു​ടെ വീ​ട്ടു​കാ​ർ ന​ൽ​കി​യ പ​രാ​തി​യി​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഗു​രു​മൂ​ർ​ത്തി (45) പോ​ലീ​സി​നോ​ടു കു​റ്റ​സ​മ്മ​തം ന​ട​ത്തി​.

ഈ ​മാ​സം 16നാ​ണ് വെ​ങ്കി​ട മാ​ധ​വി (35)യെ ​കാ​ണാ​താ​കു​ന്ന​ത്. മാ​ധ​വി​യു​ടെ തി​രോ​ധാ​ന​ത്തി​ൽ പ​ങ്കു​ണ്ടെ​ന്ന സം​ശ​യ​ത്തെ​ത്തു​ട​ർ​ന്ന് പോ​ലീ​സ് ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് ഗു​രു​മൂ​ർ​ത്തി കു​റ്റം ഏ​റ്റു​പ​റ​ഞ്ഞ​ത്.

മൂ​ന്നു ദി​വ​സ​ത്തോ​ളം ശ​രീ​ര​ഭാ​ഗ​ങ്ങ​ൾ വേ​വി​ക്കു​ക​യും പൊ​ടി​യാ​ക്കു​ക​യും ചെ​യ്ത​ശേ​ഷം പൊ​തി​ഞ്ഞു മീ​ർ​പേ​ട്ട് ത​ടാ​ക​ത്തി​ൽ വ​ലി​ച്ചെ​റി​യു​ക​യാ​യി​രു​ന്നു. മു​ൻ സൈ​നി​ക​നാ​യ ഗു​രു മൂ​ർ​ത്തി നി​ല​വി​ൽ ഡി​ഫ​ൻ​സ് റി​സ​ർ​ച്ച് ആ​ൻ​ഡ് ഡെ​വ​ല​പ്‌​മെ​ന്‍റ് ഓ​ർ​ഗ​നൈ​സേ​ഷ​നി​ൽ (ഡി​ആ​ർ​ഡി​ഒ) സെ​ക്യൂ​രി​റ്റി ഗാ​ർ​ഡാ​ണ്.ദ​മ്പ​തി​ക​ൾ​ക്കു ര​ണ്ടു കു​ട്ടി​ക​ളു​ണ്ട്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്.

Leave a Reply

Your email address will not be published. Required fields are marked *