Your Image Description Your Image Description

ദുബായ്: ലോ​ക​ത്താ​ക​മാ​നം 100 കോ​ടി പേ​ർ​ക്ക് അ​ഗ്നി​ര​ക്ഷാ പ​രി​ശീ​ല​നം ന​ൽ​കു​ന്ന ‘വ​ൺ ബി​ല്യ​ൺ റെ​ഡി​ന​സ്​’ പ​ദ്ധ​തി​യ്ക്ക് ര​ജി​സ്​​ട്രേ​ഷ​ൻ ആരംഭിച്ച് ദുബായ്. പ​ദ്ധ​തി​യി​ൽ പ​ങ്കാ​ളി​ക​ളാ​കു​ന്ന​വ​ർ​ക്ക്​ 10 ല​ക്ഷം ദി​ർ​ഹം വ​രെ​യും നി​സാ​ൻ പ​ട്രോ​ൾ കാ​റും സ​മ്മാ​നവും നേ​ടാ​ൻ അ​വ​സ​ര​മു​ണ്ട്. 100കോ​ടി പേ​രെ​ അ​ഗ്നി പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ പ​രി​ശീ​ലി​പ്പി​ക്കാ​നും ബോ​ധ​വ​ത്ക​രി​ക്കാ​നുമാണ് പദ്ധതി​ ല​ക്ഷ്യ​മി​ടു​ന്ന​ത്.

ദുബായ് ദു​ര​ന്ത​നി​വാ​ര​ണ ഉ​ന്ന​താ​ധി​കാ​ര സ​മി​തി ചെ​യ​ർ​മാ​ൻ ഷൈ​ഖ്​ മ​ൻ​സൂ​ർ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂ​മാ​ണ്​ പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച​ത്. പദ്ധതി 2025 മു​ത​ൽ 2027 വ​രെ​യാ​ണ്​ ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ഇതിന്റെ ഭാ​ഗ​മാ​യി മൂ​ന്ന് സ​മ​ഗ്ര​മാ​യ കോ​ഴ്‌​സു​ക​ളാ​ണ്​ രൂ​പ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഫ​യ​ർ റെ​സ്‌​പോ​ൺ​സ് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ, അ​ഗ്നി​ബാ​ധ​ക്കി​ടെ​യു​ള്ള ഒ​ഴി​പ്പി​ക്ക​ൽ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ, അ​ഗ്നി​ശ​മ​ന ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ​യാ​ണ​ത്.

കോ​ഴ്‌​സ് പൂ​ർ​ത്തി​യാ​ക്കി​യാ​ൽ, പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് ഗ്ലോ​ബ​ൽ വൈ​ൽ​ഡ്‌​ഫ​യ​ർ മോ​ണി​റ്റ​റി​ങ്​ സെന്ററും ദുബായ് സി​വി​ൽ ഡി​ഫ​ൻ​സ് റെ​ഡി​ന​സ് പ്രോ​ഗ്രാ​മും സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ ഇ​ല​ക്ട്രോ​ണി​ക് സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കും. സം​രം​ഭ​ത്തി​ന്‍റെ പ്ര​ധാ​ന ഘ​ട​ക​മാ​യ ‘ഹോ​പ്പ് കോ​ൺ​വോ​യ്‌​സ് പ​ദ്ധ​തി’​യി​ൽ വി​ക​സ്വ​ര രാ​ജ്യ​ങ്ങ​ൾ​ക്ക് അ​ത്യാ​വ​ശ്യ ഉ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ക​യും അ​ഗ്നി​ശ​മ​ന സ്‌​റ്റേ​ഷ​നു​ക​ൾ സ്ഥാ​പി​ക്കു​ക​യും ചെ​യ്യു​മെ​ന്നും ഷൈ​ഖ്​ മ​ൻ​സൂ​ർ വ്യ​ക്​​ത​മാ​ക്കി​യി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *