Your Image Description Your Image Description

ഹിറ്റ് ചിത്രം സിന്ദഗി നാ മിലേഗി ദൊബാരയുടെ രണ്ടാം ഭാഗം വരുന്നതായി റിപ്പോർട്ടുകൾ. 2011 ഓഗസ്റ്റ് 15-ന് പുറത്തിറങ്ങിയ ചിത്രം വന്‍ വിജയമാണ് ബോക്സോഫീസില്‍ നേടിയത്. ഹൃത്വിക് റോഷൻ, ഫർഹാൻ അക്തർ, അഭയ് ഡിയോൾ, കത്രീന കൈഫ്, കൽക്കി കൊച്ച്ലിൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ഇപ്പോള്‍ ഹൃത്വിക് റോഷൻ, ഫർഹാൻ അക്തർ, അഭയ് ഡിയോൾ എന്നിവര്‍ പുതിയ ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെ ചിത്രത്തിന്‍റെ രണ്ടാം ഭാഗം സംബന്ധിച്ച് സൂചന നൽകിയിരിക്കുകയാണ്. ‘ദ ത്രീ മസ്കറ്റിയേഴ്‌സ്’ എന്നതിന്‍റെ കൈയ്യെഴുത്ത് പ്രതി നോക്കി തങ്ങളുടെ ഭാവങ്ങള്‍ ഇടുന്നതാണ് വീഡിയോയില്‍.

ഫർഹാൻ അക്തര്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ സോയ അക്തറിനെ ടാഗ് ചെയ്ത് ‘എന്തെങ്കിലും അടയാളം കാണുന്നുണ്ടോ?’ എന്നും ഫർഹാൻ ചോദിക്കുന്നുണ്ട്. വീഡിയോ പുറത്തു വന്നതോടെ ചിത്രത്തിന്റെ രണ്ടാം ഭാഗം ഉണ്ടാകുമോ എന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ.

ചിത്രത്തിന്റെ സംവിധായകൻ
സോയ അക്തറിനോട് സിന്ദഗി നാ മിലേഗി ദൊബാരയുടെ രണ്ടാം ഭാഗം സംബന്ധിച്ച് നിരവധി തവണ ആളുകൾ ചോദ്യങ്ങൾ ചോദിച്ചിട്ടുണ്ട്. ആ സിനിമ ഞങ്ങൾക്ക് വളരെ വിലപ്പെട്ടതാണ്. അതിനാല്‍ രണ്ടാം ഭാഗത്തിന് വേണ്ടി ആത്മാവുള്ള ഒരു പ്രമേയം കിട്ടിയാല്‍ ചിത്രം ആരംഭിക്കും. പണത്തിന് വേണ്ടി മാത്രം രണ്ടാം ഭാഗം ചെയ്യാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല എന്നാണ് സോയ മറുപടി നൽകിയിരുന്നത്. എന്തായാലും പ്രേക്ഷകർ വളരെ ആകാംക്ഷയോടെയാണ് രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *