Your Image Description Your Image Description

അതിരപ്പിള്ളി : വാഴച്ചാൽ വനംവകുപ്പ് ചെക്ക് പോസ്റ്റിൽ മരങ്ങൾ വീണ് ഷെഡ്ഡ് തകർന്നു. ചെക്ക് പോസ്റ്റിലൂടെ കടന്നുപോകുന്ന വാഹനങ്ങൾക്ക് പാസ്‌ നൽകുന്ന വനസംരക്ഷണ സമിതി പ്രവർത്തകർ വിശ്രമിക്കുന്ന ഷെഡ്ഡ് ആണ് തകർന്നത്. സമീപത്തുണ്ടായിരുന്ന ജീവനക്കാർ ഓടി മാറിയതിനാൽ വലിയ ദുരന്തം ഒഴിവായി.

റോഡരികിൽ നിന്ന കൂറ്റൻ മരം ഒടിഞ്ഞ് മറ്റൊരു മരത്തിൽ വീണ് രണ്ട് മരങ്ങളും കൂടി താഴേക്ക് വീഴുകയായിരുന്നു. ചൊവ്വാഴ്ച വൈകീട്ട് മൂന്നോടെയാണ് മരം വീണത്.

ചെക്ക് പോസ്റ്റിൽ ഉണ്ടായിരുന്ന വനപാലകരും വനസംരക്ഷണ സമിതി പ്രവർത്തകരും വലിയ ശബ്ദത്തിൽ എന്തോ ഒടിയുന്നത് കേട്ട് നോക്കി ഓടിയതും ഷെഡ്ഡിന് മുകളിലേക്ക് മരം വീഴുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *