Your Image Description Your Image Description

ഷൊർണൂർ : ഓൺലൈൻ ജോലിവാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റിൽ.ഇടുക്കി അണക്കര വില്ലേജിൽ ചക്കുപള്ളം അമ്പലമേട് കയത്തുങ്കൽ ഷാൻ (21) ആണ് അറസ്റ്റിലായത്. ഷൊർണൂർ വാടാനാംകുറുശ്ശി സ്വദേശിയായ സ്ത്രീയിൽനിന്ന് 12,140,83 രൂപ തട്ടിയെടുത്ത സംഭവത്തിലാണ് അറസ്റ്റ്. സാമൂഹികമാധ്യമംവഴി പാർട് ടൈം ജോലി നൽകാമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.

കഴിഞ്ഞ നവംബർ ഒന്ന്, രണ്ട് തീയതികളിലായി സ്ത്രീയുടെ അക്കൗണ്ടിൽ നിന്ന് പണം വിവിധ അക്കൗണ്ടുകളിലേക്ക് നൽകിയിരുന്നു. ഇതിൽ 90,000 രൂപ ഷാനിന്റെ അക്കൗണ്ടിലേക്കെത്തി. ഇത് ഷാൻ ചെക്കുപയോഗിച്ച് പിൻവലിച്ചു.

ഈ രീതിയിൽ 10 ലക്ഷത്തോളം രൂപ ഷാനിന്റെ അക്കൗണ്ടിൽ എത്തിയിട്ടുണ്ടെന്നും പോലീസ് കണ്ടെത്തി. പിൻവലിച്ച 90,000 രൂപ മറ്റൊരാൾക്ക് നൽകി കമ്മിഷൻ കൈപ്പറ്റിയെന്നാണ് ഷാനിന്റെ മൊഴി.

Leave a Reply

Your email address will not be published. Required fields are marked *