Your Image Description Your Image Description

തൃശൂര്‍ : തൃശൂര്‍ അതിരപ്പിള്ളിയില്‍ മസ്തകത്തില്‍ മുറിവേറ്റ നിലയില്‍ കണ്ടെത്തിയ കാട്ടാനയുടെ ആരോഗ്യനില ആശങ്കയുണ്ടാക്കുന്നുവെന്ന് ഡോ അരുണ്‍ സക്കറിയ.

ആനയ്ക്ക് ചികിത്സ നല്‍കാനുള്ള ദൗത്യം അതീവ ദുഷ്‌കരമാണ്. മയക്കുവെടി വച്ചശേഷം സ്റ്റാന്‍ഡിങ് പൊസിഷനില്‍ നിര്‍ത്തിയായിരിക്കും ചികിത്സ നല്‍കുക.ആനകള്‍ കുത്തുകൂടിയപ്പോള്‍ ഉണ്ടായ മുറിവായാണ് പ്രാഥമിക നിഗമനം. വെടിയേറ്റിട്ടുണ്ടോ എന്നത് പരിശോധിക്കും. കുങ്കിയാനകളെ കൊണ്ടുവരേണ്ട സാഹചര്യം നിലവിലില്ലെന്നും അദ്ദേഹം പറഞ്ഞൂ.

ഡോക്ടര്‍ അരുണ്‍ സക്കറിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആനയ്ക്ക് ചികിത്സ നല്‍കുക. ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവിലാണ് ചികിത്സ നല്‍കുന്നതില്‍ തീരുമാനമായത്. മസ്തകത്തില്‍ മുറിവേറ്റ നിലയില്‍ അതിരപ്പള്ളിയില്‍ കാട്ടാനയെ കണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *