Your Image Description Your Image Description

ലോകപ്രശസ്ത പോപ് താരമായ ടെയ്‌ലര്‍ സ്വിഫ്റ്റ് ഇന്ത്യയില്‍ ഒരു സ്വകാര്യ വിവാഹചടങ്ങില്‍ പെര്‍ഫോം ചെയ്യാനെത്തിയേക്കുമെന്ന് റിപ്പോർട്ട്‌. പ്രമുഖ വ്യവസായി ഗൗതം അദാനിയുടെ മകന്‍ ജീത് അദാനിയുടെ വിവാഹത്തിന്റെ പരിപാടിയിൽ ടെയ്‌ലര്‍ പെര്‍ഫോം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.

ഫെബ്രുവരി ഏഴാംതീയതിയാണ് ഗൗതം അദാനിയുടെ ഇളയ മകന്‍ ജീതും ദിവ ഷായും വിവാഹിതരാകുന്നത്. 2023 മാര്‍ച്ച് 12-നായിരുന്നു ഇവരുടെ വിവാഹനിശ്ചയം. പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ഗായികയുടെ ഭാഗത്തു നിന്ന് ഇതുവരെ ഉറപ്പുലഭിച്ചിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.

ഇന്ത്യയില്‍ പരിപാടി അവതരിപ്പിക്കാനും ഹിന്ദി സിനിമയില്‍ അഭിനയിക്കാനുമുള്ള താല്‍പര്യം ടെയ്‌ലര്‍ പ്രകടിപ്പിച്ചിരുന്നു. ക്രുവല്‍ സമ്മര്‍, ബ്ലാങ്ക് സ്‌പേസ്, ലവ് സ്റ്റോറി തുടങ്ങിയ ഗാനങ്ങളിലൂടെ ലോകമെമ്പാടും നിരവധി ആരാധകരെ സൃഷ്ടിച്ച താരമാണ് ടെയ്ലർ. ടെയ്‌ലര്‍ സ്വിഫ്റ്റിന്റെ സമ്മതിക്കുന്നപക്ഷം അവരുടെ ഇന്ത്യയിലെ ആദ്യ പരിപാടിയായിരിക്കും ഇത്.

Leave a Reply

Your email address will not be published. Required fields are marked *