Your Image Description Your Image Description

ഇസ്താംബൂള്‍: തുര്‍ക്കിയിലെ റിസോര്‍ട്ടില്‍ വന്‍ തീപിടിത്തം. മരണ സംഖ്യ ഇത് വരെ 66 ആയി. നിരവധി പേര്‍ സാരമായ പരിക്കുകളോടെ കഴിയുകയാണ്. അങ്കാരയ്ക്കടുത്തുള്ള കര്‍ത്താല്‍കായയിലെ സ്‌കീ റിസോര്‍ട്ടിലെ ബഹുനില കെട്ടിടത്തിലെ ഗ്രാന്റ് കര്‍ത്താല്‍ എന്ന ഹോട്ടലില്‍ നിന്നാണ് തീ പടര്‍ന്നു തുടങ്ങിയത്. 12-ാം നിലയിലാണ് ഈ ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ തീ പെട്ടെന്ന് മറ്റു നിലകളിലേക്കും പടര്‍ന്നു പിടിയ്ക്കുകയായിരുന്നു.

സംഭവ സമയത്ത് 234 അതിഥികളാണ് ഹോട്ടലിലുണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. തീപിടിത്തമുണ്ടായതിന് പിന്നാലെ അതിഥികള്‍ കയറുപയോഗിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചതായി ദൃക്സാക്ഷികള്‍ പറഞ്ഞു. അപകടത്തില്‍ നിന്ന് രക്ഷപ്പെടാനായി ചിലര്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറുന്നതിനിടെ വീഴ്ച്ചയിലും മരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതെസമയം തീ പിടിത്തത്തിന് കാരണം എന്താണെന്ന് ഇത് വരെ വ്യക്തമായിട്ടില്ല.

മരിച്ചവരുടെ എണ്ണം ഉയരാന്‍ സാധ്യതയുണ്ടെന്നും കെട്ടിടം തകരാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. തീപിടിത്തമുണ്ടായപ്പോള്‍ ഹോട്ടലില്‍ ഫയര്‍ അലാറം മുഴങ്ങിയില്ലെന്നും സ്‌മോക്ക് ഡിറ്റക്ടറുകള്‍ പ്രവര്‍ത്തിച്ചില്ലെന്നും ഹോട്ടലില്‍ നിന്ന് രക്ഷപ്പെട്ടവര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *