Your Image Description Your Image Description

ബുധൻ ഇന്നലെ ധനു രാശിയിൽ അസ്തമിച്ചു. മകരം രാശിയിലേക്ക് ബുധൻ പ്രവേശിക്കുന്നതും ഇതേ അവസ്ഥയിലാണ്. ജനുവരി 24നാണ് ബുധൻ മകരം രാശിയിൽ സംക്രമിക്കുന്നത്. ബുധൻ മകരത്തിൽ സംക്രമിക്കുന്നതിലൂടെ ചില രാശികളിൽ ജനിച്ചവർക്ക് മോശം ജീവിതാനുഭവങ്ങളാകും പ്രദാനം ചെയ്യുക. ബുധന്റെ രാശിമാറ്റം മൂലം ദുരിതം അനുഭവിക്കേണ്ടി വരുന്ന രാശിജാതർ ആരൊക്കെയെന്ന് നോക്കം..

മിഥുനം: മിഥുനം രാശിക്കാർക്ക് ഈ കാലയളവിൽ കരിയറിലും ബിസിനസിലും നഷ്ടങ്ങളുണ്ടായേക്കാം. സാമ്പത്തിക ഇടപാടുകളിൽ ജാ​ഗ്രത വേണം. ബിസിനസിൽ പ്രതീക്ഷിച്ച ലാഭം നേടാനാകില്ല. സാമ്പത്തിക ലാഭവും ഇവർക്കുണ്ടാകില്ല. ചെലവ് കൂടും. ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങളുണ്ടാകും.

ചിങ്ങം: ഈ രാശിയിൽ ജനിച്ചവർക്ക് ഈ കാലയളവിൽ സാമ്പത്തിക നേട്ടം കുറവായിരിക്കും. കുടുംബത്തിൽ അസ്വസ്ഥതകൾ ഉടലെടുക്കും. ദാമ്പത്യത്തിലും പ്രശ്നങ്ങളുണ്ടാകും. ആരോ​ഗ്യം മോശമാകാൻ സാധ്യതയുണ്ട്. ജോലിയിലും പ്രതിസന്ധി നേരിടേണ്ടി വരും. നിക്ഷേപങ്ങൾ നടത്താൻ സമയം അനുകൂലമല്ല.

കന്നി: കന്നി രാശിക്കാർക്ക് ഇത് കഷ്ടകാലമാണ്. ജോലിയിലും ബിസിനസിലും പ്രതിസന്ധികൾ ഉണ്ടാകും. സാമ്പത്തിക നഷ്ടത്തിനുള്ള സാധ്യതയുണ്ട്. നിക്ഷേപങ്ങൾ നടത്താൻ അനുകൂല സമയമല്ല ഇത്. ചെലവ് കൂടും. സാമ്പത്തിക കാര്യങ്ങളിൽ ആലോചിച്ച് മാത്രം തീരുമാനമെടുക്കുക.

മകരം: ബുധന്റെ അസ്തമയത്തോടെ മകരം രാശിക്കാർക്ക് മോശം കാലം തുടങ്ങും. എല്ലാ മേഖലയിലും പരാജയങ്ങളാകും ഫലം. ഭാ​ഗ്യം പിന്തുണയ്ക്കില്ല. ദൗർഭാഗ്യകരമായ പല സംഭവങ്ങളും ജീവിതത്തിലുണ്ടാകും. കുടുംബാംഗങ്ങളുമായി അഭിപ്രായ വ്യത്യാസങ്ങളും വഴക്കും ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ജോലിസ്ഥലത്ത് മേലുദ്യോഗസ്ഥരുമായും പ്രശ്‌നങ്ങളുണ്ടാകാം. ബിസിനസിൽ നിന്നും പ്രതീക്ഷിച്ച ലാഭമുണ്ടാകില്ല. ചെലവ് വർധിക്കും.

കുംഭം: കുംഭം രാശിക്കാർക്കും ഈ കാലയളവ് ഗുണകരമായിരിക്കില്ല. കരിയറിലും ബിസിനസിലും ആരോഗ്യകാര്യങ്ങളിലും പ്രതികൂലമായിരിക്കും കാര്യങ്ങൾ. സഹപ്രവർത്തകരുമായും മേലുദ്യോഗസ്ഥരുമായും പ്രശ്നങ്ങളുണ്ടാകാൻ സാധ്യതയുണ്ട്. ബിസിനസിൽ നഷ്ടങ്ങൾ സംഭവിക്കാം. കടം കൊടുത്ത പണം തിരികെ കിട്ടാനുള്ള സാധ്യത കുറവാണ്. ദാമ്പത്യജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *