Your Image Description Your Image Description

കുവൈത്ത് സിറ്റി: അല്‍ അഹ്മദി ഗവര്‍ണറേറ്റിലെ മണി എക്സ്ചേഞ്ചിൽ കൊള്ളയടി. കാറിലെത്തിയ രണ്ടുപേര്‍ മണി എക്സ്ചേഞ്ച് സ്ഥാപനത്തിലേക്ക് തോക്കു ചൂണ്ടി കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയായിരുന്നു. കൗണ്ടറിലുണ്ടായിരുന്ന പണം കൈക്കലാക്കി അവിടെ നിന്നും രക്ഷപ്പെട്ടു.

പതിനായിരം കുവൈത്തി ദിനാറാണ് മണി എക്സ്ചേഞ്ചില്‍ നിന്ന് സംഘം കൈക്കലാക്കിയതെന്ന് സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചു. പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചു. പ്രതികള്‍ തോക്കുമായി മണി എക്സ്ചേഞ്ചില്‍ കയറുന്നതും പണം തട്ടിയെടുത്ത് രക്ഷപ്പെടുന്നതും സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *