Your Image Description Your Image Description

തൃശൂർ: കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് മുൻ ഭാരവാഹികളുടെയും, ലീഡേഴ്‌സിന്റെയും ഫോറം സംസ്ഥാന കൺവെൻഷൻ തൃശ്ശൂരിൽ നടന്നു. മുൻ നിയമസഭ സ്‌പീക്കർ തേറമ്പിൽ രാമകൃഷ്‌ണൻ ഉദ്ഘാടനം നിർവഹിച്ചു. സഹകരണ മേഖലയുടെ നേട്ടങ്ങളും കോട്ടങ്ങളും സഹകരണം എന്ന ആശയം അതിന്റെ അർത്ഥവത്തായ തലങ്ങളിൽ ചർച്ച ചെയ്യപ്പെടണം. ഇന്നു സഹകരണ മേഖല കാണുന്ന വളർച്ചയ്ക്ക് ഒട്ടനവധി മഹത് വ്യക്തികളുടെ ത്യാഗങ്ങളും സഹകരണവും ഉണ്ടായിട്ടുണ്ട്. പുതിയ തലമുറ സാധാരണ ജനങ്ങളുമായി ഇഴുകി ചേർന്ന് പ്രവർത്തിക്കണമെന്നും ഉദ്ഘാടകൻ പറഞ്ഞു.

പി.കെ. രാജീവൻ അദ്ധ്യക്ഷനായി. എം.എൻ. ഗോപാലകൃഷ്ണ പണിക്കർ, സി.എം. രവീന്ദ്രനാഥ്, ചാൾസ് ആന്റണി, എൻ. സ്വാമി നാഥൻ, സി.ഒ. ജേക്കബ്ബ്, റ്റി.വി. മണിയ്യപ്പൻ, ജോഷ്വാ മാത്യു. പി.കെ.വിനയകുമാർ, കെ.എസ്.മോഹനൻ, സാബു പി.വാഴയിൽ, പി. ഗോപകുമാർ, കൊടകര മോഹനൻ, എം. ഭവാനി എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *