Your Image Description Your Image Description

ട്വന്റി20 പരമ്പരക്ക് നാളെ തുടക്കമാവും.ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള പരമ്പരയുടെ ആദ്യ കളികൾ കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിലാണ് നടക്കുക. ഇന്ത്യ നിലവിൽ ട്വന്റി20 ലോകകപ്പ്‌ ജേതാക്കളാണ്‌. ലോകകപ്പിനുശേഷം 11 മത്സരങ്ങളിലാണ്‌ ഇന്ത്യ ആദ്യം ബാറ്റ്‌ ചെയ്‌തത്‌. അതിൽ ഏഴിലും സ്‌കോർ 200 കടന്നു. 297, 283 എന്നിങ്ങനെയായിരുന്നു ഉയർന്ന സ്‌കോറുകൾ. ഒരുതവണ 11.5 ഓവറിൽ 132 റണ്ണടിച്ചാണ്‌ ജയംകുറിച്ചത്‌. പിന്നീടൊരിക്കൽ 15.2 ഓവറിൽ 156 റണ്ണടിച്ച്‌ ജയം നേടി.

കോച്ചായ ഗൗതം ഗംഭീർ, ക്യാപ്‌റ്റൻ സൂര്യകുമാർ യാദവ്‌ സഖ്യം ട്വന്റി20യിൽ ഇന്ത്യൻ ടീമിന്‌ പുത്തനുണർവാണ്‌ നൽകിയത്‌. സൂര്യകുമാർ ക്യാപ്‌റ്റനായും ബാറ്ററായും ഒരുപോലെ തിളങ്ങും. സഞ്‌ജു സാംസണും മുഹമ്മദ്‌ ഷമിയുമാണ്‌ പരമ്പരയിലെ ശ്രദ്ധേയമായ കളിക്കാർ. ചാമ്പ്യൻസ്‌ ട്രോഫിയിൽ നിന്നും ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിൽ നിന്നും സഞ്‌ജുവിനെ ഒഴിവാക്കിയത്‌ ചർച്ചയായിരുന്നു. 2023ലെ ഏകദിന ലോകകപ്പിനുശേഷം ആദ്യമായാണ്‌ ഷമി രാജ്യാന്തര കളത്തിലെത്തുന്നത്‌.

അതേസമയം അഭിഷേക്‌ ശർമ, തിലക്‌ വർമ, റിങ്കു സിങ്‌ എന്നീ ബാറ്റർമാരുടെ അരങ്ങേറ്റം കൂടിയാണ് ഈ പരമ്പര. ഇന്ത്യൻടീം: സൂര്യകുമാർ യാദവ്‌, സഞ്‌ജു സാംസൺ, അഭിഷേക്‌ ശർമ, ധ്രുവ്‌ ജുറേൽ, റിങ്കു സിങ്‌, അക്‌സർ പട്ടേൽ, നിതിഷ്‌ കുമാർ റെഡ്ഡി, ഹാർദിക്‌ പാണ്ഡ്യ, തിലക്‌ വർമ, വാഷിങ്‌ടൺ സുന്ദർ, അർഷ്‌ദീപ്‌ സിങ്‌, ഹർഷിത്‌ റാണ, മുഹമ്മദ്‌ ഷമി, രവി ബിഷ്‌ണോയ്‌, വരുൺ ചക്രവർത്തി.

Leave a Reply

Your email address will not be published. Required fields are marked *