Your Image Description Your Image Description

കണ്ണൂർ: പരിയാരം മെഡിക്കൽ കോളേജിൽ ഗുരുതര ചികിത്സാപ്പിഴവെന്ന് പരാതി. 25 ദിവസം പ്രായമായ കുഞ്ഞിൻ്റെ തുടയിൽ കുത്തിവെപ്പിന് ഉപയോ​ഗിച്ച സൂചി തിരിച്ചെടുത്തില്ല. വാക്സിൻ എടുത്ത് മണിക്കൂറുകൾ കഴിഞ്ഞ ശേഷവും കുഞ്ഞ് നിർത്താതെ കരയുകയും അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്തതോടെ കുഞ്ഞിനെ മറ്റൊരു ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് കുഞ്ഞിന്റെ തുടയിൽ മൂന്ന് സെന്റീമീറ്റർ നീളമുള്ള സൂചി തറച്ച നിലയിൽ കണ്ടെത്തിയത്. കണ്ണൂർ പെരിങ്ങോം സ്വദേശിയായ ശ്രീജുവിന്റെയും രേവതിയുടെയും പിഞ്ചു കുഞ്ഞിനാണ് ദുരനുഭവം. സംഭവത്തെ തുടർന്ന് കുഞ്ഞിന് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായി. ഇൻജക്ഷൻ എടുത്ത ഭാഗത്ത് കുരുപോലെ വന്ന് പഴുക്കാൻ തുടങ്ങിയിരുന്നു. എന്നാൽ, നവജാത ശിശുക്കളുടെ തുടയുടെ മുൻഭാഗത്ത് പ്രതിരോധ കുത്തിവെപ്പ് എടുക്കില്ലെന്നും ഇത്രയും നീളമുളള സൂചി പ്രതിരോധ കുത്തിവെപ്പിന് ഉപയോഗിക്കാറില്ലെന്നുമാണ് പരിയാരം ഗവ.മെഡിക്കൽ കോളേജിന്‍റെ വിശദീകരണം. ജനിച്ച് രണ്ടാം ദിവസം നൽകിയ കുത്തിവെപ്പിന് ശേഷമാണ് കുഞ്ഞിന് പ്രശ്നങ്ങൾ തുടങ്ങിയതെന്നും രണ്ട് തവണ പരിയാരം മെഡിക്കൽ കോളേജിൽ കാണിച്ചിട്ടും കുറയാതിരുന്നതോടെയാണ് പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിയതെന്നും കുഞ്ഞിന്‍റെ പിതാവ് പറയുന്നു. പഴുപ്പ് കുത്തിയെടുക്കുമ്പോഴാണ് സൂചി പുറത്തുവന്നത്. പരാതിയെ തുടർന്ന് അന്വേഷണത്തിന് മെഡിക്കൽ കോളേജ് സൂപ്രണ്ട് ഉന്നതതല സമിതിയെ നിയോഗിച്ചു. മുഖ്യമന്ത്രിക്കും കുടുംബം പരാതി നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *