Your Image Description Your Image Description

‘രണ്ടാം യാമം’ എന്ന ചിത്രത്തിന്റെ ടീസർ പുറത്തെത്തി. യുവനിരയിലെ ശ്രദ്ധേയരായ ധ്രുവൻ, ഗൗതം കൃഷ്ണ, സാസ്വിക എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിശ്വാസങ്ങൾക്കും മൂല്യങ്ങൾക്കുമൊക്കെ ഏറെ പ്രാധാന്യം നൽകുന്ന ഒരു യാഥാസ്ഥിതിക തറവാട്ടിലെ ഇരട്ടകളായ രണ്ടു സഹോദരങ്ങളുടെ വിശ്വാസങ്ങളിലെ വൈരുധ്യങ്ങളിലൂടെ ഉണ്ടാകുന്ന സംഭവങ്ങളാണ് തികഞ്ഞ ഉദ്വോഗത്തോടെ ചിത്രം അവതരിപ്പിക്കുന്നത്. ഈ പശ്ചാത്തലങ്ങൾക്ക് ഏറെ അനുയോജ്യമാകും വിധത്തിലുള്ളതാണ് പുറത്തെത്തിയ ടീസർ. കുടുംബ ജീവിതത്തിന്റെ ഊഷ്മളമായ മുഹൂർത്തങ്ങളും ഒപ്പം പുതിയ തലമുറയുടെ വികാരവിചാരങ്ങൾക്കും ഒരുപോലെ പ്രാധാന്യം നൽകിക്കൊണ്ട് പൂർണ്ണമായും എന്റെർടെയ്നറായിട്ടാണ് ചിത്രത്തിന്റെ അവതരണം.

ആർ. ഗോപാൽ നിർമ്മിച്ച് ഫോർച്യൂൺ ഫിലിംസിന്റെ ബാനറിൽ നേമം പുഷ്പരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ
ജോയ് മാത്യു, സുധീർ കരമന, രേഖ, ഷാജു ശ്രീധർ, നന്ദു, രാജസേനൻ, ജഗദീഷ് പ്രസാദ്, ദിവ്യശ്രീ ഹിമാശങ്കരി, അംബികാ മോഹൻ രശ്മി സജയൻ, അറ്റുകാൽ തമ്പി, അജിത് കുമാർ എ.ആർ. കണ്ണൻ, സജി രാജേഷ് ജന എന്നിവരും ഏതാനും പുതുമുഖങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു. ആർ. ഗോപാൽ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് അഴകപ്പനാണ്.

സംവിധായകൻ നേമം പുഷ്പരാജിന്റെ വരികൾക്ക് മോഹൻ സിതാര സംഗീതം നിർവഹിക്കുന്നു. ക്രിയേറ്റീവ് കോൺട്രിബ്യൂട്ടർ പ്രശാന്ത് വടകര. എഡിറ്റിംഗ് – വി.എസ്.വിശാൽ, കലാസംവിധാനം -ത്യാഗു തവനൂർ, മേക്കപ്പ് – പട്ടണം റഷീദ്. പട്ടണം ഷാ, കോസ്റ്റ്യുൂം ഡിസൈൻ- ഇന്ദ്രൻസ് ജയൻ, സംഘട്ടനം മാഫിയാ ശശി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – രാജേഷ് മുണ്ടക്കൽ, പരസ്യകല – മനു സാവഞ്ചി, നൃത്തം – മധു, സജി വക്കം സമുദ്ര, സൗണ്ട് മിക്സിങ് -എൻ ഹരികുമാർ, ഫിനാൻസ് കൺട്രോളർ – സന്തോഷ് ബാലരാമപുരം, പ്രൊഡക്ഷൻ മാനേജർ – ഹരീഷ് കോട്ടവട്ടം, പ്രൊഡക്ഷൻ കൺട്രോളർ – പ്രതാപൻ കല്ലിയൂർ, പ്രൊജക്റ്റ് ഡിസൈൻ – ഏ.ആർ.കണ്ണൻ , ഫോട്ടോ – ജയപ്രകാശ് അതളൂർ, പിആർഒ- വാഴൂർ ജോസ്. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം ഫെബ്രുവരി മാസത്തിൽ പ്രദർശനത്തിനെത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *