Your Image Description Your Image Description

തിക്കോടി : കല്ലകത്ത് ബീച്ചിൽ നിയന്ത്രണംവിട്ട വാഹനം മറിഞ്ഞ് നാലുപേർക്ക് പരിക്കേറ്റു. ശനിയാഴ്ച വൈകുന്നേരമായിരുന്നു അപകടം ഉണ്ടായത്.

മലപ്പുറം സ്വദേശികളാണ് വാഹനത്തിലുണ്ടായിരുന്നത്. എട്ടുപേരാണ് വാഹനത്തിലുണ്ടായിരുന്നതെന്നും പരിക്കേറ്റ നാലുപേരെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

വാഹനങ്ങളുടെ അഭ്യാസപ്രകടനത്തിനിടെ പലതവണ ഇവിടെ അപകടമുണ്ടാക്കുന്നത് പതിവാണെന്ന് നാട്ടുകാർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *