Your Image Description Your Image Description
Your Image Alt Text

ന്യൂജേഴ്‌സിയിലെ നെവാര്‍ക്കില്‍ പള്ളിക്ക് പുറത്ത് ഇമാം ഹസൻ ഷെരീഫിന് വെടിയേറ്റതായി റിപ്പോര്‍ട്ട്. സംഭവം നടന്ന ഉടൻ തന്നെ ഇദ്ദേഹത്തെ യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആശുപത്രിയില്‍ എത്തിക്കുമ്ബോള്‍ അവശനിലയിലായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു.  മസ്ജിദ്-മുഹമ്മദ്-നെവാര്‍ക്ക് മസ്ജിദിന് പുറത്ത് രാവിലെ ആറുമണിക്ക് ശേഷമാണ് ഷരീഫിന് വെടിയേറ്റതെന്ന് നെവാര്‍ക്ക് പബ്ലിക് സേഫ്റ്റി ഡയറക്ടര്‍ ഫ്രിറ്റ്സ് ഫ്രാഗെ പ്രസ്താവനയില്‍ പറഞ്ഞു.

വെടിവെപ്പിനെ തുടര്‍ന്ന് ന്യൂജേഴ്‌സിയിലെ ഗവര്‍ണര്‍ ഫില്‍ മര്‍ഫി പള്ളി സംരക്ഷിക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം വെടിവെക്കാനുള്ള കാരണം എന്തെന്ന് വ്യക്തമല്ല.എന്നാല്‍ സംഭവം നടന്ന് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും പോലീസിന് ആരെയും പിടികൂടാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *