Your Image Description Your Image Description

അമ്പലപ്പുഴ : പുന്നപ്ര തൂക്കുകുളത്ത് വീട്ടിൽ കയറി യുവതിയുടെയും മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന്റെയും ആഭരണങ്ങൾ മോഷ്ടിച്ച കേസിൽ അച്ഛനും മകനും അറസ്റ്റിൽ.ഉത്തർപ്രദേശ് സ്വദേശികളായ ജാൻപൂർ സ്വദേശികളായ ആശിഷ് കുമാർ (47), അച്ഛൻ ശോഭനാഥ് ഗുപ്ത (72) എന്നിവരെയാണ് പുന്നപ്ര പൊലീസ് അറസ്റ്റ് ചെയ്തത്.

2024 നവംബർ 14നായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. എറണാകുളത്തെ വൈറ്റില മെട്രോ റെയിലിന് താഴെയുള്ള പുറമ്പോക്ക് സ്ഥലത്താണ് പ്രതികൾ താമസിച്ചിരുന്നത്.പ്രത്യേകിച്ച് തൊഴിൽ ഒന്നും പ്രതികൾക്കില്ല. ആശിഷ് കുമാറിനെതിരെ ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷനിലും മോഷണ കേസ് നിലവിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *