Your Image Description Your Image Description

ഡ​ല്‍​ഹി: ചരിത്ര നേട്ടവുമായി ഐ.എസ്.ആർ.ഒ. ബ​ഹി​രാ​കാ​ശ​ത്തു​വ​ച്ച് ര​ണ്ട് ഉ​പ​ഗ്ര​ഹ​ങ്ങ​ളെ കൂ​ട്ടി​ച്ചേ​ര്‍​ക്കു​ന്ന സ്‌​പേ​സ് ഡോ​ക്കിം​ഗ് ദൗത്യം വിജയകരം. നാ​ലാ​മ​ത്തെ പ​രി​ശ്ര​മ​ത്തി​ലാ​ണ് നേ​ട്ടം കൈ​വ​രി​ച്ച​ത്.

സ്പേ​ഡെ​ക്സ് ദൗ​ത്യ​ത്തി​ന്‍റെ​ ഭാ​ഗ​മാ​യി ബ​ഹി​രാ​കാ​ശ​ത്ത് എ​ത്തി​യ ഇ​ര​ട്ട ഉ​പ​ഗ്ര​ഹ​ങ്ങ​ളാ​യ ടാ​ർ​ഗ​റ്റും ചേ​സ​റു​മാ​ണ് കൂ​ടി​ച്ചേ​ർ​ന്ന​ത്. ഇ​തി​ല്‍​നി​ന്നു​ള്ള ദൃ​ശ്യ​ങ്ങ​ള്‍​ക്കാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ് ഇ​സ്രോ.രണ്ട് ഉപഗ്രഹങ്ങൾ ഇരുപത് കിലോമീറ്റർ വ്യത്യാസത്തിൽ ഭ്രമണപഥത്തിൽ എത്തിച്ച ശേഷം തമ്മിലുള്ള ദൂരം കുറച്ച് കൊണ്ടുവന്ന് ഡോക് ചെയ്യുക എന്നതായിരുന്നു സ്പേഡെക്‌സ് ദൗത്യം.

2024 ഡിസംബർ 30നാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെൻററിലെ ഒന്നാം വിക്ഷേപണ തറയിൽ നിന്ന് ഐഎസ്ആർഒ സ്പേസ് ഡോക്കിംഗ് പരീക്ഷണത്തിനായി രണ്ട് സ്പേഡെക്‌സ് ഉപഗ്രഹങ്ങൾ വിക്ഷേപിച്ചത്. ഏകദേശം 220 കിലോ ഭാരമുള്ള ചേസർ SDX01, Target SDX02 എന്നീ രണ്ട് പ്രത്യേക ഉപഗ്രഹങ്ങളുടെ വിക്ഷേപണം ഈ ദൗത്യത്തിൽ ഉൾപ്പെടുന്നു. PSLV- c60 ആണ് ചരിത്ര ദൗത്യവുമായി ആകാശത്ത് കുതിച്ചുയർന്നത്.

സ്പേ​സ് ഡോ​ക്കിം​ഗ് സാ​ധ്യ​മാ​യ​തോ​ടെ റ​ഷ്യ, യു​എ​സ്, ചൈ​ന എ​ന്നി​വ​യ്ക്കു പി​ന്നാ​ലെ ഈ ​സാ​ങ്കേ​തി​ക​വി​ദ്യ കൈ​വ​രി​ക്കു​ന്ന നാ​ലാ​മ​ത്തെ രാ​ജ്യ​മാ​യി ഇ​ന്ത്യ മാ​റി.

Leave a Reply

Your email address will not be published. Required fields are marked *