Your Image Description Your Image Description

ക​ട്ട​പ്പ​ന: സംസ്ഥാനത്ത് കു​രു​മു​ള​ക്​ ഉ​ൽ​പാ​ദ​ന​ത്തി​ൽ 40 ശ​ത​മാ​ന​ത്തി​ന്‍റെ ഇ​ടി​വ്. ഇ​തോ​ടെ കുരുമുളകിന്റെ വില വീ​ണ്ടും ഉ​യ​രു​ക​യാ​ണ്. കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​വും രോ​ഗ​ബാ​ധ​യു​മാ​ണ്​ ഉ​ൽ​പാ​ദ​ന​ത്തി​ൽ ഇ​ടി​വി​ന്​ കാരണമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒ​രു മാ​സ​ത്തി​നി​ടെ വി​ല​യി​ൽ കി​ലോ​ക്ക്​​ 40 രൂ​പ​യു​ടെ വർധനവാണ് ഉണ്ടായത്.ഒ​രു മാ​സം മു​മ്പ് കി​ലോ​ക്ക്​ 610 രൂ​പ​യാ​യി​രു​ന്ന കു​രു​മു​ള​കി​ൻ്റെ വി​ല ഇപ്പോൾ 652 രൂ​പ​യി​ലേ​ക്കാ​ണ് ഉ​യ​ർ​ന്ന​ത്.

കു​രു​മു​ള​ക് കൃ​ഷി​യു​ടെ പ്ര​ധാ​ന കേ​ന്ദ്ര​മാ​യ ഹൈ​റേ​ഞ്ചി​ലെ ഒ​ട്ടു​മി​ക്ക പ്ര​ദേ​ശ​ത്തും വി​ള​വെ​ടു​പ്പ് ആരംഭിച്ചു. ഫെ​ബ്രു​വ​രി, മാ​ർ​ച്ച് മാ​സ​ത്തോ​ടെ വി​ള​വെ​ടു​പ്പ് പൂർത്തിയാക്കും.കുരുമുളകിന്റെ വില വ​രും ദി​വ​സ​ങ്ങ​ളി​ൽ ഇ​നി​യും മെ​ച്ച​പ്പെ​ടു​മെ​ന്നാ​ണ് ക​ച്ച​വ​ട​ക്കാ​ർ പ​റ​യു​ന്ന​ത്. കു​രു​മു​ള​ക് വി​പ​ണി​യു​ടെ ഇ​ന്ത്യ​യി​ലെ പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ ഒ​ന്നാ​യ ക​ട്ട​പ്പ​ന മാ​ർ​ക്ക​റ്റി​ൽ ഇ​ന്ന​ലെ കി​ലോ​ക്ക്​ 650 – 660 രൂ​പ​യി​ലേ​ക്ക് വി​ല ഉ​യ​ർ​ന്നു. കൊ​ച്ചി മാ​ർ​ക്ക​റ്റി​ൽ ക്വി​ന്‍റ​ലി​ന് 65,000 രൂപവരെ ആയിരുന്നു വില

Leave a Reply

Your email address will not be published. Required fields are marked *