Your Image Description Your Image Description

മോസ്റ്റ് വയലന്റ് ചിത്രം എന്ന ലൈനോടെ മലയാളത്തിന്റെ പ്രിയ നടൻ ഉണ്ണി മുകുന്ദൻ നായകനായി വന്ന ചിത്രം മാര്‍ക്കോയ്ക്ക് വമ്പൻ കളക്ഷനാണ് ബോളിവുഡിൽ നിന്ന് ലഭിച്ചത്. ഉണ്ണി മുകുന്ദന്റെ മാര്‍ക്കോ 100 കോടി ക്ലബിലുമെത്തി എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വിവിധ ഭാഷകളിലെത്തിയ ചിത്രത്തിന്റെ ഹിന്ദി കളക്ഷൻ മാത്രം വലിയ തുകയാണെന്നാണ് റിപ്പോര്‍ട്ട്. ഹിന്ദി പതിപ്പ് മാത്രമായി 12.41 കോടി രൂപയിലധികം മാര്‍ക്കോ നേടിയിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്.ഒടിടി റിലീസുമായി ബന്ധപ്പെട്ട് ഇതുവരെ ഒരു പ്ലാറ്റ്ഫോമുമായും കരാറായിട്ടില്ല എന്ന് നേരത്തെ ചിത്രത്തിന്റെ നിര്‍മാതാവ് വ്യക്തമാക്കിയിരുന്നു. നിര്‍മ്മാതാവ് ഷരീഫ് മുഹമ്മദ് കുറിപ്പിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സംവിധാനവും തിരക്കഥയും ഹനീഫ് അദേനി നിര്‍വഹിക്കുന്ന ചിത്രം മാര്‍കോയുടെ നിര്‍മ്മാണം ഉണ്ണി മുകുന്ദൻ ഫിലിംസും ക്യൂബ്‍സ് എന്റർടൈൻമെന്റ്‍സുമാണ് നടത്തിയത്. ഛായാഗ്രഹണം ചന്ദ്രു സെൽവരാജാണ്. സംഗീതം നിര്‍വഹിക്കുന്നത് രവി ബസ്രറുമായ ചിത്രത്തില്‍ നായകൻ ഉണ്ണി മുകുന്ദനൊപ്പം മറ്റ് വേഷങ്ങളില്‍ എത്തുന്നത് ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ്, അഭിമന്യു തിലകൻ. യുക്തി തരേജ എന്നീ താരങ്ങളും ആണ്. ഹനീഫ് അദേനിയുടെ മിഖായേൽ എന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദൻ അവതരിപ്പിച്ച മാർക്കോ ജൂനിയറെ നായകനാക്കിയാണ് മാര്‍കോ എത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *