Your Image Description Your Image Description

ഫ്ളാഗ്ഷിപ്പ് എസ്.യു.വി. മോഡലായിരുന്നു എന്‍ഡവറിനെ ഇന്ത്യന്‍ നിരത്തുകളില്‍ തിരിച്ചെത്തിക്കാനൊരുങ്ങി ഫോഡ്. എവറസ്റ്റ് എന്ന പേരിലാണ് ഇന്ത്യന്‍ വിപണിയിലേക്ക് എന്‍ഡവറിനെ വീണ്ടും എത്തിക്കുന്നത്. എവറസ്റ്റിന് 3 ലീറ്റര്‍ വി6 എന്‍ജിന്‍ ലഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക തുടങ്ങിയ വിപണികള്‍ക്ക് വേണ്ടി പുറത്തിറക്കുന്ന 3 ലീറ്റര്‍ വി6 എന്‍ജിനാണ് ഇന്ത്യയിലേക്കും എത്തിക്കുക. രണ്ട് ലീറ്റര്‍ ബൈ ടര്‍ബോ എന്‍ജിനും വാഹനത്തിലുണ്ടാകും.
250 ബിഎച്ച്പി കരുത്തും 600 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നതാണ് എവറസ്റ്റിന്റെ 3 ലീറ്റര്‍ വി6 എന്‍ജിന്‍. 2026ന് മുന്‍പ് ഇന്ത്യയിലേക്കെത്തിക്കാനാണ് നീക്കം. നേരത്തെ പേരില്‍ ഉണ്ടായിരുന്ന പ്രശ്നങ്ങളാണ് ഇന്ത്യയില്‍ എവറസ്റ്റിനെ എന്‍ഡവറായി അവതരിപ്പിക്കാന്‍ ഇടയാക്കിയത്. എന്നാല്‍ മടങ്ങിവരവില്‍ ഇതെല്ലാം മറികടന്നാണ് എവറസ്റ്റ് തിരികെയെത്തുന്നത്. ഇതോടെ ഒരേ പേരില്‍ വിപണികളില്‍ ഉത്പന്നം പുറത്തിറക്കാന്‍ ഫോഡിന് കഴിയും. അതേസമയം ഇന്ത്യയിലേക്കുള്ള ഉല്പാദനം എപ്പോള്‍ തുടങ്ങുമെന്ന കാര്യത്തില്‍ കമ്പനി അറിയിച്ചിട്ടില്ല.

ആദ്യഘട്ടത്തില്‍ വിദേശത്ത് നിര്‍മ്മിച്ചും പിന്നീട് ചെന്നൈയിലെ പ്ലാന്റില്‍ നിര്‍മിച്ചും വിപണിയിലെത്തിക്കാനാണ് തീരുമാനം.എന്‍ഡവറിനെ അപേക്ഷിച്ച് കൂടുതല്‍ ബോക്സിയായ ഡിസൈനായിരിക്കും എവറസ്റ്റിന്. ഫോഡിന്റെ ഏറ്റവും പുതിയ എസ് വൈഎന്‍സി ഇന്‍ഫോടെയിന്‍മെന്റ് സോഫ്റ്റ്വെയറും എവറസ്റ്റിന് ലഭിക്കും. അഡാസ് സുരക്ഷയ്‌ക്കൊപ്പം ഒമ്പത് എയര്‍ ബാഗും എവറസ്റ്റിലുണ്ടാവും. ആറ് സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 10 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് വരുക. സിംഗിള്‍ ടര്‍ബോ, ട്വിന്‍ ടര്‍ബോ സംവിധാനത്തില്‍ 2.0 ലിറ്ററിന്റെ രണ്ട് ഡീസല്‍ എന്‍ജിനുകളിലും ഒരു 3.0 ലിറ്റര്‍ വി6 ഡീസല്‍ എന്‍ജിനിലുമാണ് ഈ വാഹനം വിദേശ നിരത്തുകളില്‍ എത്തിയിട്ടുള്ളത്. ടൊയോട്ട ഫോര്‍ച്യുണറാകും വിപണിയിലെ മുഖ്യ എതിരാളി.

Leave a Reply

Your email address will not be published. Required fields are marked *