Your Image Description Your Image Description

ആരാധകർ ധാരാളമുള്ള ഇന്ത്യൻ സിനിമ നായികമാരിൽ ഒരാളാണ് രശ്മിക മന്ദാന. അല്ലു അര്‍ജുന്‍റെ നായികയായി എത്തിയ പുഷ്പ ഫ്രാഞ്ചൈസിയാണ് രശ്മികയുടെ താരമൂല്യം ഇത്രയും ഉയര്‍ത്തിയത്. കന്നഡ, ഹിന്ദി, തമിഴ് ഭാഷകളിലും രശ്മികയുടേതായി നിരവധി ചിത്രങ്ങള്‍ എത്തിയിട്ടുണ്ട്. രശ്‌മികയുടെ നിരവധി ശ്രദ്ധേയ പ്രോജക്റ്റുകളും അണിയറയിൽ ഒരുങ്ങുന്നുണ്ട്.

എന്നാൽ താരത്തിന് പരുക്കേറ്റ വിവരമാണ് ഇപ്പോൾ പുറത്തു വരുന്നത്. ജിമ്മിലെ പരിശീലനത്തിനിടെയാണ് രശ്മികയുടെ വലതുകാലിന് പരുക്കേറ്റത്. തന്‍റെ ചിത്രങ്ങള്‍ അടക്കം പങ്കുവെച്ചുകൊണ്ട് രശ്മിക ഇന്‍സ്റ്റഗ്രാമിൽ പോസ്റ്റ് ഇട്ടിരുന്നു. ചിത്രീകരണം പുരോഗമിക്കുന്ന തന്‍റെ മൂന്ന് ചിത്രങ്ങളുടെ സംവിധായകരോട് ഷൂട്ടിംഗ് നീളുന്നതിന് ക്ഷമ ചോദിക്കുന്നുമുണ്ട് നടി. ഹിന്ദി ചിത്രങ്ങളായ സിക്കന്തര്‍ തെലുങ്ക് ചിത്രമായ കുബേര എന്നിവയാണ് രശ്മികയ്ക്ക് പൂര്‍ത്തിയാക്കാനുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *