Your Image Description Your Image Description

കൊടുങ്ങല്ലൂർ : കാറിൽ കടത്തുകയായിരുന്ന 23 കിലോ കഞ്ചാവ് പിടികൂടിയ കേസിൽ ഒരാൾകൂടി അറസ്റ്റിൽ. തിരുവനന്തപുരം വള്ളിക്കടവ് മുട്ടത്തറ സ്വദേശി ഹക്കിമി (45) നെയാണ് അരുണും സംഘവും അറസ്റ്റ് ചെയ്‌തത്. രണ്ട് പേരെ നേരെത്ത അറസ്റ്റ് ചെയ്തിരുന്നു.

ഒക്ടോബർ 27-ന് ചന്തപ്പുര വടക്ക് ദേശീയപാത 66-ൽ വെച്ചാണ് കാറിന്റെ ഡിക്കിയിൽ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടിയത്. പോലീസ് സംഘം നടത്തിയ വാഹനപരിശോധനയിലാണ് പിടിയിലായത്.

ഇപ്പോൾ പിടിയിലായ ഹക്കീമാണ് വാഹനം ഏർപ്പാട് ചെയ്തതും നേരത്തെ അറസ്റ്റിലായ പ്രതികൾക്കായി എല്ലാ സഹായങ്ങളും ചെയ്തിരുന്നതെന്നും പോലീസ് കണ്ടെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *