Your Image Description Your Image Description

ചാമ്പ്യൻസ് ട്രോഫിക്കുള്ള ടീമിനെ പ്രഖ്യാപിക്കുന്നതിൽ കാലതാമസമെടുക്കുമെന്ന് അറിയിച്ച് ബി.സി.സി.ഐ. ടീമിനെ പ്രഖ്യാപിക്കുന്നതിനുള്ള അവസാന തീയതി ജനുവരി 12 ആയിരുന്നു. എന്നാൽ ഇത് നീട്ടി നൽകുവാൻ ബി.സി.സി.ഐ ഐ.സി.സിയോട് ആവശ്യപ്പെട്ടതായാണ് വിവരം.

സാധാരണഗതിയിൽ ഐ.സി.സി ടൂർണമെന്‍റിനായി എല്ലാ ടീമുകളും സ്കോഡിനെ ഒരുമാസം മുമ്പ് പ്രഖ്യാപിക്കണമെന്നാണ് നിയമം. ജനുവരി 19നായിരിക്കും ഇന്ത്യ ടീമിനെ പ്രഖ്യാപിക്കുക എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഫെബ്രുവരി 19ന് ആരംഭിക്കുന്ന ടൂർണമെന്‍റിന് കൃത്യം ഒരു മാസം മുന്നെയായിരിക്കുമിത്.ഓസ്‌ട്രേലിയൻ പര്യടനത്തിലെ തിരക്കുകൾ കണക്കിലെടുത്താണ് കൂടുതൽ സമയം നൽകുവാൻ ബി.സി.സി.ഐ ഐ.സി.സിയോട് ആവശ്യപ്പെട്ടത്. ഇംഗ്ലണ്ടുമായുള്ള മൂന്ന് ഏകദിന പരമ്പര കളിക്കുന്ന താരങ്ങളായിരിക്കും ചാമ്പ്യൻസ് ട്രോഫിയിലെ ആദ്യ സ്കോഡിൽ ഇടം നേടുകയെന്നാണ് റിപ്പോർട്ട്. ആദ്യം പ്രഖ്യാപിക്കുന്ന സ്കോഡിൽ നിന്നും മാറ്റങ്ങൾ വരുത്തുവാൻ ടീമുകൾക്ക് സാധിക്കും. 15 അംഗ സ്കോഡാണ് ടീമുകൾക്ക് അനുവദിച്ചിട്ടുള്ളത്. ഇവർക്കൊപ്പം മൂന്ന് റിസേർവ് താരങ്ങളെയും അനുവദിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *