Your Image Description Your Image Description

അരൂർ :2016 അരൂർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയായ പള്ളുരുത്തി സ്വദേശിയും കേസ് രജിസ്റ്റർ ചെയ്യുന്ന സമയം അരൂർ പള്ളിക്ക് സമീപം കൊച്ചുപറമ്പ് വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്നതുമായ ജസ്റ്റിൻ ആണ് 9 വർഷം ഒളിവിൽ കഴിഞ്ഞ ശേഷം പോലീസ് പിടിയിലായത്. എട്ടു വയസ്സ് മാത്രം പ്രായമുള്ള സ്വന്തം മകളെ പീഡിപ്പിച്ച ശേഷം ജസ്റ്റിൻ ഒളിവിൽ പോകുകയായിരുന്നു. പള്ളുരുത്തി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് അരൂർ പോലീസ് സ്റ്റേഷനിലേക്ക് ട്രാൻസ്ഫർ ചെയ്ത് അന്വേഷണം നടത്തിയെങ്കിലും പ്രതിയെ പിടികൂടാൻ ആയില്ല. കേസിനാസ്പദമായ സംഭവത്തിനുശേഷം മഹാരാഷ്ട്ര പൂനെ കാർവാർ കോഴിക്കോട് എന്നീ സ്ഥലങ്ങളിൽ ഒളിവിൽ താമസിച്ചിരുന്ന പ്രതി പത്തനംതിട്ട ജില്ലയിലെ കുമ്പഴയിലെ ഒരു ഹോട്ടലിൽ വെയ്റ്ററായി ജോലി നോക്കി വരവേയാണ് ശനിയാഴ്ച വെളുപ്പിനെ പോലീസ് പിടികൂടിയത്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പ്രതി അക്കൗണ്ടുകൾ തുടങ്ങിയേക്കാം എന്ന നിഗമനത്തിൽ ഒട്ടനവധി അക്കൗണ്ടുകൾ പരിശോധന നടത്തിയാണ് പ്രതിയിലേക്ക് പോലീസ് എത്തിച്ചേർന്നത്. ചേർത്തല അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട് ഹരീഷ് ജെയിൻ ഐപിഎസിന്റെ നിർദേശനുസരണം സ്റ്റേഷൻ ഇൻസ്പെക്ടർ ഷിജു പി എസ്, സബ് ഇൻസ്പെക്ടർ ഗീതുമോൾ എസ് എന്നിവരുടെ മേൽനോട്ടത്തിൽ അരൂർ പോലീസ് സ്റ്റേഷനിൽ പ്രവർത്തിക്കുന്ന സ്‌ക്വാടാണ് പ്രതിയെ പിടികൂടിയത്. അരൂർ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ ശ്രീജിത്ത് P R, വിജേഷ് V , റിയാസ് P A എന്നിവരാണ് സ്‌ക്വാഡ് അംഗങ്ങൾ. പ്രതിയെ പിടികൂടിയ തോടുകൂടി ബലാത്സംഗ കേസ് വിചാരണ ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഇൻസ്പെക്ടർ ഷിജു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *