പിറവം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ.
കലൂർ ഇന്ദിരനഗറിൽ കുഴുവേലിതാഴത്ത് ആലപ്പറമ്പിൽ ജിതിനാണ് (24) പിടിയിലായത്.
എറണാകുളത്തെ ഒരു സ്ഥാപനത്തിലെ ജീവനക്കാരനായ പ്രതി പിറവം സ്വദേശിനിയായ പ്ലസ് ടു വിദ്യാർത്ഥിനിയെ പ്രേമം നടിച്ച് വശീകരിച്ച് പെൺകുട്ടിയുടെ വീട്ടിലും എറണാകുളത്തുള്ള പ്രതിയുടെ ബന്ധുവിന്റെ വീട്ടിലും വച്ച് കഴിഞ്ഞ ഒക്ടോബറിലും 2025 ജനുവരിയിലും പീഡിപ്പിച്ചതായാണ് പരാതി.
ശാരീരിക അസ്വസ്ഥതയെത്തുടർന്ന് പെൺകുട്ടി വീട്ടുകാരോട് വിവരം പറഞ്ഞു. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.