Your Image Description Your Image Description

കുവൈത്ത് സിറ്റി: മാരക മയക്കുമരുന്നുമായി ഹോട്ടലിലെത്തിയ അതിഥി പിടിയിൽ. കുവൈത്തിലാണ് സംഭവം. ഇയാളുടെ കൈവശമുണ്ടായിരുന്ന ബാഗ് കണ്ട് ഹോട്ടല്‍ ജീവനക്കാര്‍ക്ക് തോന്നിയ സംശയമാണ് മയക്കുമരുന്ന് കടത്ത് പുറത്തുകൊണ്ടുവന്നത്.

വടക്ക്-പടിഞ്ഞാറ് കുവൈത്തിലെ ജഹ്റ ഗവര്‍ണറേറ്റിലാണ് സംഭവം ഉണ്ടായത്. ഗൾഫ് പൗരനായ ഒരു അതിഥിയുടെ കൈവശം സംശയകരമായ ബാഗ് കണ്ടതിനെ തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാര്‍ ഇക്കാര്യം പൊലീസില്‍ അറിയിക്കുകയായിരുന്നു.
ബാഗ് തുറന്നപ്പോള്‍ ബാഗിനുള്ളില്‍ 187 ലിറിക്ക ഗുളികകള്‍, 14 ഹാഷിഷ് കഷണങ്ങള്‍, അജ്ഞാത പദാര്‍ത്ഥം നിറച്ച 5 സിറിഞ്ചുകള്‍ എന്നിവയാണ് കണ്ടെടുത്തത്. ഉപയോഗിക്കാന്‍ തയ്യാറാക്കിയ ഹെറോയിന്‍ ആണിതെന്നാണ് സംശയമെന്ന് ‘അല്‍ അന്‍ബ’ ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തു. പ്രതിയെ ചോദ്യം ചെയ്യുന്നതിനായി ലഹരിവിരുദ്ധ വിഭാഗത്തിന് കൈമാറി.

 

Leave a Reply

Your email address will not be published. Required fields are marked *