Your Image Description Your Image Description

തിരുവനന്തപുരം: നിരപരാധികളെയാണ് പെരിയ ഇരട്ടക്കൊലക്കേസില്‍ സിബിഐ പ്രതി ചേര്‍ത്തതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍. അതുകൊണ്ടാണ് ശിക്ഷ ഹൈക്കോടതി സ്റ്റേ ചെയ്ത്. സിപിഎം നിരപരാധികള്‍ക്ക് ഒപ്പമാണെന്നും അദ്ദേഹം വ്യക്തമാക്കി.

വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെയും മകന്റെയും ആത്മഹത്യയില്‍ കോണ്‍ഗ്രസ് നിലപാട് കുറ്റം ചെയ്തവര്‍ക്ക് ഒപ്പമാണെന്നും അദ്ദേഹം പറഞ്ഞു. ആത്മഹത്യ കുറിപ്പ് പുറത്ത് വന്നിട്ടുണ്ട്.
സാമ്പത്തിക പ്രശ്‌നം പരിഹരിച്ചാലും ജീവന്‍ തിരിച്ചു കൊടുക്കാനാകുമോ. കുറ്റവാളികള്‍ക്കെതിരെ നടപടി വേണം. മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരും. ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ രാജിവെക്കണമെന്നും കോണ്‍ഗ്രസ് അണികള്‍ എങ്കിലും രാജി ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *