Your Image Description Your Image Description

ഡൽഹി: അടുത്ത വർഷത്തെ റിപ്പബ്ലിക് ദിനാഘോഷത്തിൽ ​ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ മുഖ്യാതിഥിയായേക്കും. അങ്ങനെയായാൽ റിപ്പബ്ലിക് ദിനത്തിൽ മുഖ്യാതിഥിയായെത്തുന്ന അഞ്ചാമത്തെ ഫ്രഞ്ച് തലവനായിക്കും മാക്രോൺ. 1976 മുതലാണ് ഫ്രഞ്ച് പ്രസിഡന്റുമാർ റിപ്പബ്ലിക് ദിനത്തിൽ അതിഥികളായി ഇന്ത്യയിലെത്തി തുടങ്ങിയത്.

റിപ്പബ്ലിക് ദിനത്തിൽ മുഖ്യാതിഥിയായി ഇന്ത്യ തീരുമാനിച്ചിരുന്നത് യു.എസ് പ്രസിഡന്റ് ജോ ബൈഡനെയായിരുന്നു. എന്നാൽ ഇന്ത്യയുടെ ക്ഷണം സ്വീകരിച്ച് റിപ്പബ്ലിക് ദിനത്തിൽ മുഖ്യാതിഥിയായി എത്താനാവില്ലെന്ന് ബൈഡന്റെ ഓഫിസ് അറിയിച്ചു.

ബൈഡൻ ഇപ്പോൾ ശ്രദ്ധിക്കുന്നത് വിദേശ പര്യടനത്തിലല്ലെന്നും, ആഭ്യന്തര വിഷയങ്ങളിലാണെന്നും യു.എസ് അറിയിക്കുകയുണ്ടായി. 2024ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ബൈഡൻ രണ്ടാമൂഴത്തിന് ഇറങ്ങുന്നുണ്ട്. ബൈഡൻ വിസമ്മതം പറഞ്ഞതോടെ ബ്രിട്ടീഷ് പ്രധാനമന്ത്രിയും ഇന്ത്യൻ വംശജനുമായ ഋഷി സുനകിനെ പരിഗണിക്കാനായിരുന്നു നീക്കം. പിന്നീടാണ് മാക്രോണിനെ പരിഗണിക്കാൻ തീരുമാനിച്ചത്.

എന്നാൽ ഇതു സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലEmmanuel Macron. ജാക്വിസ് ഷിറാക്, വലേറി ജിസ്കാർഡ് ഡി എസ്റ്റേറ്റിങ്, നിക്കളാസ് സർകോസി, ഫ്രാങ്സ്വ ഓലൻഡ്, എന്നിവരാണ് മുമ്പ് റിപ്പബ്ലിക് ദിന അതിഥികളായത്. ഈ വർഷം ജൂലൈയിൽ നടന്ന ഫ്രഞ്ച് ദേശീയ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു മുഖ്യാതിഥി.

Leave a Reply

Your email address will not be published. Required fields are marked *