Your Image Description Your Image Description

വിമത കലാപത്തിന്റെ പ്രഭവ കേന്ദ്രമായ എറണാകുളം – അങ്കമാലി അതിരൂപതയുടെ ആസ്ഥാനദേവാലയമായ സെൻറ് മേരീസ് കത്തീഡ്രൽ ബലിക്ക വിമതരിൽ നിന്ന് പിടിച്ചെടുത്തു.

ഔദ്യോഗിക കുർബാനയുടെ ശക്തനായ വക്താവും, എറണാകുളം – അങ്കമാലി അതിരൂപതയിലെ ഏറ്റവും സ്വാധീനമുള്ള കുടുംബങ്ങളിൽ ഒന്നായ ഞാളിയത്ത് കുടുംബാഗവുമായ ഫാ. തരിയൻ ഞാളിയത്താണ് ബസലിക്കയുടെ പുതിയ അഡ്മിനിസ്ട്രേറ്റർ .
ഔദ്യോഗിക കുർബാന അല്ലാതെ മറ്റൊരു കുർബാനക്രമവും ഒരിക്കലും ചെല്ലാൻ അനുവാദമില്ലാത്ത നവ വൈദികരായ ഫാ. ഡിറ്റോ മാണിക്കത്താൻ, ഫാ. ആൽവിൻ വെള്ളാഞ്ഞിയിൽ എന്നിവരാണ് സഹായ വൈദികർ. അതായത് ഇനി കത്തീഡ്രൽ ബസലിക്കവെച്ച് വിലപേശാൻ വിമതർക്ക് കഴിയില്ല. ഇപ്പോൾ അരമനയിൽ കയറണമെങ്കിൽ നല്ല നേരം നോക്കണം. ഇനി ബസലിക്കായിലും.

അതായത്,ഇനി ബസലിക്കായിൽ ഏകീകൃത കുർബാന അർപ്പണം മാത്രമേ ഉണ്ടാകു എന്നുറപ്പ്.
ഇല്ലാത്ത അധികാരം ഉണ്ടാക്കി വിമതരെ സഹായിക്കാൻ ചിലർ ചേർന്നൊരുക്കിയ സമവായ ഫോർമുലയിൽ തന്നെ വിമതരെ കുരുക്കുകയാണ് നട്ടെല്ലുള്ള കൂരിയായും, ആത്മാർത്ഥതയുള്ള അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററും.
സമവായത്തിൽ പറഞ്ഞതുപോലെ ഏകീകൃത കുർബാന മാത്രം അർപ്പിക്കാൻ ആഗ്രഹിക്കുന്ന വൈദികരെ അതിൽ നിന്ന് തടസപ്പെടുത്തരുതെന്നാണല്ലോ. സമവായം പാലിക്കപെടുന്നില്ലന്ന് ആരോപിച്ച് കോടതികളിൽ നിന്ന് കോടതികളിലേക്ക് പായുന്ന വിമതർക്കും, അവർക്കുവേണ്ടി സത്യവാങ്മൂലം സമർപ്പിക്കുന്ന അധികാര കേന്ദ്രങ്ങൾക്കും ഇതിൽ ഒന്നും പറയാൻ കഴിയില്ലല്ലോ.

ഒരു കാലത്ത് സീറോ – മലബാർ സഭയുടെ ആസ്ഥാന ദേവാലയമായിരുന്നു കത്തീഡ്രൽ ബസലിക്ക.
സഭയുടെ ആദ്യ കർദിനാളായ മാർ. ജോസഫ് പാറേക്കാട്ടിൽ തിരുമേനി മുതൽ കർദിനാൾമാരും, മാർ കാട്ടുമന അടക്കം പൊന്തിഫിക്കൽ ഡെലഗേറ്റുമാരും ഈ ബസലിക്കയിലെ അൾത്താരയിലാണ് നിത്യ വിശ്രമം കൊള്ളുന്നത്.
അടുത്ത കാലത്ത് സീറോ മലബാർ സഭയിൽ നടന്ന നാണംകെട്ട ഇടപെടലിനെല്ലാം വേദിയായതും ഈ ദേവാലയമാണ്.

ഭൂമി വിൽപന ക്രമക്കേട് എന്ന പെരും നുണയിൽ പെടുത്തി സീറോ- മലബാർ സഭയുടെ മേജർ ആർച്ച്ബിഷപ്പ് കർദ്ദിനാൾ ജോർജ് ആലഞ്ചേരിയെ ചിത്ര വദം നടത്താൻ വിമത വൈദിക കൂട്ടം അന്നത്തെ സഹായ മെത്രാൻമാരുടെ നേതൃത്വത്തിൽ നടത്തിയ കലാപത്തിന്റെ ആദ്യ നാളുകളിൽ വേദിയായതും കത്തീഡ്രൽ ബസലിക്കയായിരുന്നു.
കർദിനാളിനെ സീറോ – മലബാർ സഭയുടെ ആസ്ഥാന കാര്യാലയത്തിൽ ഒരു പറ്റം വിമത വൈദികരുടെ കൂലിപട
മാവോ അനുഭാവികളെ പോലെ തടഞ്ഞുവെച്ച് വിലപേശി നേടിയത്. ആ വർഷത്തെ പിറവി തിരുനാൾ കർമ്മങ്ങൾക്ക് കാർമികത്വം വഹിക്കാൻ കത്തീഡ്രൽ ബസലിക്കായിൽ മാർ. ആലഞ്ചേരി കാലു കുത്തരുതെന്നായിരുന്നു. അന്നുമുതൽ ബസലിക്കയിൽ സമാധാനത്തോടെ കർമ്മങ്ങൾ നടന്നിട്ടില്ല.
ഈ വിവാദത്തിൽ പെടുത്തി കർദ്ദിനാളിനെ പ്രസ്ബിത്തേരിയൽ കൗൺസിൽ മുൻപാകെ കുറ്റസമ്മതം നടത്തിച്ച് മാലയും, മോതിരവും ഊരി വാങ്ങാൻ വിമതർ തീരുമാനം എടുത്തതും ബസലിക്ക പള്ളിക്കുള്ളിലായിരുന്നു. സാബു ജോസിന്റെ നേതൃത്വത്തിൽ അന്ന് കർദിനാളിനെ വൈദിക സമതി യോഗത്തിനു മുൻപിൽ പോകുന്നത് തടഞ്ഞില്ലായിരുന്നെങ്കിൽ മാർ ആലഞ്ചേരിക്ക് പണ്ടേ രാജി വെച്ച് ഇറങ്ങേണ്ടിവന്നേനെ.

വാർത്തയിൽ ഇടം പിടിക്കാനുള്ള വിമത കൂട്ടത്തിന്റെ തരം താഴ്ന്ന നടപടികൾ മൂലം
പിന്നീട് പലതവണ ബസലിക്ക അടക്കേണ്ടി വന്നു.
പ്രശ്ന പരിഹാരത്തിനായി മാർപാപ്പ നേരിട്ട് നിയമിച്ച പൊന്തിഫിക്കൽ ഡെല ഗേറ്റ് ആർച്ച്ബിഷപ്പ് സിറിൽ വാസിൽ ക്രൂരമായി ആക്രമിക്കപ്പെട്ടതും, കത്തോലിക്ക സഭയുടെ അടിസ്ഥാന വിശ്വാസമായ പരിശുദ്ധ കുർബാനയെ അവഹേളിച്ച് വിമതർ നടത്തിയ മാരത്തോൺ കുർബാനയും തുടങ്ങി എത്ര പൈശാചിക കർമ്മങ്ങൾക്കാണ് വിമതർ ആ ദേവാലയവും, ബലിപീഠവും ഉപയോഗപ്പെടുത്തിയത്.
പൂതവേലി അച്ചന്റെ യും പുതിയിടത്തച്ചന്റെയും കണ്ണീർ വീണ അൾത്താരയിലേക്കാണ് ഫാ. തരിയൻ ഞാളിയത്ത് കാലെടുത്ത് വക്കുന്നത്.
ഒപ്പം കറയില്ലാത്ത ശ്ലൈഹിക കൈവയ്പ്പിലൂടെ വൈദിക പദവിയിലേക്ക് ഉയർന്ന ഫാ.ഡിന്റോ മാണിക്കത്താനും, ഫാ. ആൽവിൻ വെള്ളാഞ്ഞിയും. അൽഭുതങ്ങൾക്കായി അല്ല, അച്ചടക്കത്തോടെയുള്ള ക്രൈസ്തവ സാക്ഷ്യത്തിനായി പൊതു സമൂഹം ഇവരെ ഉറ്റുനോക്കുന്നുണ്ട്.

പുതിയ വൈദികരെ നിയമിച്ചതും, തങ്ങളെ ഒഴിവാക്കിയതും വിമതരും, അവരുടെ സംരക്ഷകരായ കോമഡി കമ്മീഷനും അറിഞ്ഞപ്പോഴേക്കും ഏറെ വൈകി. വിമത വികാരി ഫാ. വർഗീസ് മണവാളനെ ആസ്ഥാനത്തു നിന്നും, ഫാ. ജീൻസ്, ഫാ.റോബിൻ എന്നിവരെ സഹായവൈദികർ സ്ഥാനത്തുനിന്നും പുറത്താക്കി.
വിമത വൈദികരെ ചുമതലയിൽ നിന്ന് പതിവ് പോലെ തന്നെയാണ് ഒഴിവാക്കിയത്. പകരം ചുമതല നൽകിയിട്ടില്ല. പണിയൊന്നും എടുക്കാണ്ട് തടിയനങ്ങാണ്ട് സുഭിക്ഷം കഴിയാൻ ഇവർക്കും തടസമൊന്നും ഇല്ല.

ഈ മാറ്റങ്ങൾ ചിലരെ ചൊടുപ്പിച്ചിട്ടുണ്ട്. അതുകൊണ്ടാണ് കോമഡി കമ്മീഷനും, വി.സി.ക്കാരൻ അച്ചനും കത്തുകളുമായി രംഗത്തെത്തിയത്. തങ്ങൾക്ക് ഈ അതിരൂപതയിൽ അധികാരമില്ലന്ന് നൂറ്റൊന്നാവർത്തി പറയും, പക്ഷെ വിമതരെ രക്ഷിക്കാൻ സമവായവുമായി അവതരിക്കും, പ്രശ്നം പരിഹരിക്കാൻ വത്തിക്കാനുപോലും കഴിയാത്ത വിധം നീയമ കുരുക്കിലേക്ക് അതിരൂപതയെ എത്തിക്കാൻ ഓരോ കോടതിയിൽ ഓരോ രീതിയിൽ സത്യവാങ്ങ്മൂലം കൊടുക്കും. അതിരൂപത കൂരിയാ ഇവരെ കൊണ്ട് അനുഭവിക്കുന്ന പ്രതിസന്ധി ചില്ലറയല്ല.
ഇതിന് പുറമെയാണ് അതിരൂപതക്കുള്ളിൽ കൂരിയായിക്ക് അധികാരമില്ലാത്ത സന്യാസ ഭവനങ്ങൾ ഇപ്പോഴും ജനാഭിമുഖ കുർബാനയിൽ അഭിരമിക്കുന്നത്. ഇവയെല്ലാം വിമതരുടെ ഒളിതാവളങ്ങളായും, വിമത യോഗങ്ങൾക്കുള്ള വേദികളായും മാറുന്നു. മറ്റൊരു പ്രൊവിൻസിലും ഇല്ലാത്ത ജനാഭിമുഖ കുർബാന ഇവിടെയും പാടില്ലന്ന് അവരെ അറിയിക്കാൻ പെർമനന്റ് സിനഡോ, മേജറോ, കോമഡി കമ്മീഷനോ എന്തേ തയാറാകുന്നില്ല എന്നതാണ് വിശ്വാസികൾ ഉയർത്തുന്ന ചോദ്യം.
കോമഡി കമ്മീഷനും, സഭാ നേതൃത്വവും സോഷ്യൽ മീഡിയായിലൂടെ വിശ്വാസികളുടെ ചൂടറിഞ്ഞ് തുടങ്ങിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *