Your Image Description Your Image Description

യുവ താരങ്ങളായ അഷ്‌കര്‍ സൗദാന്‍, ഷഹീന്‍ സിദ്ദിഖ്, സാക്ഷി അഗര്‍വാള്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷാനു സമദ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് ബെസ്റ്റി. പത്തിരിപ്പാട്ടിനു പിന്നാലെ കല്യാണത്തിന്റെ ചന്തം നിറച്ച മഞ്ചാടിപ്പാട്ടും ആസ്വാദകര്‍ ഏറ്റെടുക്കുകയാണ്. വ്യത്യസ്തവും മനോഹരവുമായ അഞ്ച് പാട്ടുകളുമായാണ് ബെസ്റ്റി പ്രദര്‍ശനത്തിനെത്തുന്നത്.

ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുള്‍ നാസര്‍ ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഒ എം കരുവാരക്കുണ്ടിന്റെ രചനയില്‍ അന്‍വര്‍ അമന്‍ സംഗീതസംവിധാനം നിര്‍വഹിച്ച പത്തിരിപ്പാട്ട് കോഴിക്കോട് നടന്ന ഓഡിയോ ലോഞ്ചിലാണ് പുറത്തിറക്കിയത്. ഷഹജ മലപ്പുറം ആണ് ഈ പാട്ട് പാടിയത്. മഞ്ചാടിക്കടവിലെ കല്യാണ കുരുവിക്ക് എന്ന് തുടങ്ങുന്ന കല്യാണ പാട്ട് സമൂഹ മാധ്യമ പേജിലൂടെ മോഹന്‍ലാലാണ് റിലീസ് ചെയ്തത്. അഫ്‌സലും സിയ ഉല്‍ ഹഖും ഫാരിഷ ഹുസൈനുമാണ് ഈ പാട്ട് പാടിയിരിക്കുന്നത്. ജലീല്‍ കെ ബാവയുടെ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് അന്‍വര്‍ അമന്‍ ആണ്.

സുരേഷ് കൃഷ്ണ, ശ്രവണ, അബു സലിം ,ഹരീഷ് കണാരന്‍, നിര്‍മ്മല്‍ പാലാഴി, സുധീര്‍ കരമന, ജോയ് മാത്യു, ജാഫര്‍ ഇടുക്കി, ഗോകുലന്‍, സാദ്ദിഖ്, ഉണ്ണി രാജ, നസീര്‍ സംക്രാന്തി, അപ്പുണ്ണി ശശി, സോന നായര്‍, മെറിന മൈക്കിള്‍, അംബിക മോഹന്‍, ശ്രീയ ശ്രീ, ക്രിസ്റ്റി ബിന്നെറ്റ് തുടങ്ങി നിരവധി താരങ്ങള്‍ ബെസ്റ്റിയിലുണ്ട്. ജോണ്‍കുട്ടി എഡിറ്റിംഗും ജിജു സണ്ണി ക്യാമറയും എം ആര്‍ രാജാകൃഷ്ണന്‍ സൗണ്ട് ഡിസൈനിംഗും ഫീനിക്‌സ് പ്രഭു സംഘട്ടനവും നിര്‍വ്വഹിക്കുന്ന സിനിമയില്‍ തെന്നിന്ത്യയിലെ മുന്‍നിര സാങ്കേതിക പ്രവര്‍ത്തകര്‍ ഒന്നിക്കുന്നു. ബെസ്റ്റി ഈ മാസം 24 ന് ബെന്‍സി റിലീസ് തിയറ്ററുകളില്‍ എത്തിക്കും.

Leave a Reply

Your email address will not be published. Required fields are marked *