കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസില്‍ മുന്‍ എംഎല്‍എയടക്കം അഞ്ചു വര്‍ഷത്തെ തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികള്‍ നല്കിയ അപ്പീല്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും.
ഹർജി ഇന്നലെ ജസ്റ്റീസ് പി.ബി.സുരേഷ് കുമാര്‍ അധ്യക്ഷനായ ബെഞ്ചിന്റെ പരിഗണനയ്ക്കെത്തിയെങ്കിലും അഭിഭാഷകന്റെ ആവശ്യപ്രകാരം ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
20-ാം പ്രതി സിപിഎം നേതാവും ഉദുമ മുന്‍ എംഎല്‍എയുമായ കെ.വി. കുഞ്ഞിരാമന്, 14-ാം പ്രതി കെ. മണികണ്ഠന്, 21-ാം പ്രതി രാഘവന് വെളുത്തോളി, 22-ാം പ്രതി കെ.വി. ഭാസ്കരന് എന്നിവരാണ് അപ്പീല്‍ നല്‍കിയത്.