Your Image Description Your Image Description

ഇമ്പിച്ച്മെന്റിന് പിന്നാലെ പ്രസിഡന്റ് യൂന്‍ സുക് യോളിന് വീണ്ടും. പുതിയ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ദക്ഷിണ കൊറിയന്‍ കോടതി. സൈനിക നിയമം അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നും, ദക്ഷിണ കൊറിയയെ ദശാബ്ദങ്ങളിലെ ഏറ്റവും മോശം രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടുവെന്നും, മൂന്ന് തവണ ചോദ്യം ചെയ്യാന്‍ വിസമ്മതിച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് ദക്ഷിണ കൊറിയന്‍ കോടതി യൂനിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.

അതേസമയം, കോടതിയില്‍ നിന്നും അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് തടങ്കലില്‍ വയ്ക്കുന്നത് തടയാന്‍ യൂന്‍ തന്റെ വസതിയില്‍ തങ്ങി. പ്രസിഡന്റിനെതിരായ അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന അഴിമതി അന്വേഷണ ഓഫീസ് (സിഐഒ), വാറണ്ടിന്റെ കാലാവധി രഹസ്യമാക്കി വച്ചിരിക്കുകയാണ്. അന്വേഷകര്‍ യൂനിനെ കസ്റ്റഡിയിലെടുത്താല്‍, അറസ്റ്റ് ചെയ്യപ്പെടുന്ന ആദ്യത്തെ സിറ്റിംഗ് ദക്ഷിണ കൊറിയന്‍ പ്രസിഡന്റായി അദ്ദേഹം മാറും.
യൂനിന്റെ വസതിയില്‍ പ്രവേശിച്ചപ്പോള്‍ നൂറുകണക്കിന് സുരക്ഷാ സേനയെ നേരിട്ടത് ഉള്‍പ്പെടെയുള്ള ബുദ്ധിമുട്ടുകള്‍ കാരണം അഴിമതി വിരുദ്ധ ഉദ്യോഗസ്ഥര്‍ കോടതിയില്‍ നിന്ന് കൂടുതല്‍ സമയവും സഹായവും തേടിയിട്ടുണ്ട്.

കലാപം ആരോപിച്ച് യൂനിനെതിരെ നടത്തുന്ന അന്വേഷണത്തില്‍ വസ്തുതകള്‍ തെളിഞ്ഞാല്‍ യൂനിനെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കാം.എന്നാല്‍ ഈ അറസ്റ്റ് വാറണ്ട് ‘നിയമവിരുദ്ധമാണ്’ എന്ന് അദ്ദേഹത്തിന്റെ അഭിഭാഷകര്‍ ആവര്‍ത്തിച്ച് പറഞ്ഞു, അതിനെതിരെ കൂടുതല്‍ നിയമനടപടി സ്വീകരിക്കുമെന്നാണ് ഇവര്‍ അറിയിച്ചിരിക്കുന്നത്. സിഐഒ നാല് വര്‍ഷം മുമ്പ് സ്ഥാപിതമായതാണെന്നും, 100 ല്‍ താഴെ സ്റ്റാഫുകള്‍ മാത്രമേ ഉള്ളൂവെന്നും അവര്‍ ഇതുവരെ ഒരു കേസ് പോലും പ്രോസിക്യൂട്ട് ചെയ്തിട്ടില്ല എന്നും യൂനിന്റെ അഭിഭാഷകര്‍ ചൂണ്ടിക്കാണിച്ചു. അതേസമയം, ദക്ഷിണ കൊറിയയിലെ ഭരണഘടനാ കോടതി ജനുവരി 14 ന് യൂനിന്റെ ഇംപീച്ച്മെന്റ് വിചാരണ ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. യൂനിനെ പുറത്താക്കണോ അതോ പ്രസിഡന്റായി വീണ്ടും അവരോധിക്കണമോ എന്ന് തീരുമാനിക്കാന്‍ കോടതിക്ക് 180 ദിവസം വരെ സമയമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *