Your Image Description Your Image Description

കോട്ടയം : മന്ത്രി സജി ചെറിയാനെതിരെ വിമർശനവുമായി ദീപിക പത്രത്തിന്റെ എഡിറ്റോറിയൽ.യു പ്രതിഭ എംഎൽഎയുടെ മകന്റെ കഞ്ചാവ് കേസിനെ ന്യായീകരിച്ചതിലാണ് വിമർശനം.പത്രത്തിൽ വിഷപ്പുകയും വിവരക്കേടും എന്ന പേരിലാണ് എഡിറ്റോറിയൽ വന്നിരിക്കുന്നത്. മയക്കുമരുന്നിൻ്റെ കാര്യത്തിൽ മതവും രാഷ്ട്രീയവും കൂട്ടി കലർത്തരുതെന്നും ആലപ്പുഴ എക്സൈസ് കമ്മീഷണറെ സ്ഥലം മാറ്റിയതിലും വിമർശനമുണ്ട്.

എഡിറ്റോറിയലിലെ പരാമർശങ്ങൾ……….

ഏതു രാജാവിൻ്റെ മകനായാലും നാർക്കോട്ടിക്സ് ഈസ് എ ഡെർട്ടി ബിസിനസ്. മന്ത്രിയുടെ വാക്കുകൾ വമിപ്പിക്കുന്നത് വിക്ഷപ്പുകയാണ്.എം എൽ എ യെ പിന്തുണക്കാൻ അവകാശമുണ്ട് എന്നാൽ കുറ്റക്കാരെ ന്യായീകരിച്ചത് ശരിയല്ല. കുറ്റക്കാരെ ന്യായീകരിക്കാൻ കുറ്റം നിസാരവത്കരിച്ചത് തെറ്റാണ്. ഉത്തരവാദിത്വമില്ലായ്മയും കുറ്റകൃത്യത്തെ പ്രോത്സാഹിപ്പിക്കുന്നതുമാണ് ഇത്.

കുറ്റക്കാരെ ന്യായീകരിക്കാൻ കുറ്റത്തെ നിസാരവത്കരിച്ചതാണ് ഇവിടെ കുറ്റമാണ്. ആശ്രിതരെ ചേർത്തുനിർത്തുന്നതും അനഭിമതിരെ കൈകാര്യം ചെയ്യുന്നതുമായ രാഷ്ട്രീയ കേരളത്തിന് അത്ര പരിചയമില്ലാത്തതല്ലല്ലോ. മന്ത്രി സജി ചെറിയൻ പുക വലിക്കുന്നത് കൊണ്ട് പുകവലി മഹത്തരമല്ല. പുകവലിയെ നിസാരവത്കരിക്കാൻ എംടിയെ കൂട്ടുപിടിച്ചത് അപലപനീയം.

Leave a Reply

Your email address will not be published. Required fields are marked *